പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനെ തുടര്‍ന്ന് നടന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന്‍ ടിനി ടോം. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ ആളുകള്‍ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പില്‍ ടിനി ടോം എഴുതിയിരുന്നത്. കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ടിനി ടോമിനെതിരെ സൈബര്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് താരം പോസ്റ്റ് പിന്‍വലിക്കുകയും ലൈവിലെത്തി വിശദീകരണം നല്‍കുകയുമായിരുന്നു.
പ്രധാനമന്ത്രിക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ല, വാക്കുകള്‍ വളച്ചൊടിച്ചു; ടിനി ടോം - നടന്‍ ടിനി ടോം
ഒരു രാജ്യത്ത് പ്രധാനമന്ത്രിയെ ആളുകള്‍ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പില്‍ ടിനി ടോം എഴുതിയിരുന്നത്. കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ടിനി ടോമിനെതിരെ സൈബര്‍ ആക്രമണമുണ്ടായി
തനിക്ക് തെറ്റ് പറ്റിയതാണെന്നും പ്രസ്ഥാനത്തിനോ പ്രധാനമന്ത്രിക്കോ എതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും ടിനി ടോം ലൈവില്‍ വ്യക്തമാക്കി. പോസ്റ്റ് ഈ രീതിയില്‍ തെറ്റിദ്ധരിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും സുഹൃത്തിന്‍റെ പേജില്‍ കണ്ട കാര്യം പങ്കുവച്ചതാണെന്നും ഞാന്‍ ഇപ്പോഴും ഇവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പഠിക്കുന്നതേയുള്ളുവെന്നും ടിനി വ്യക്തമാക്കി. എന്നാല്‍ തന്‍റെ പോസ്റ്റ് എല്ലാവരും ചേര്‍ന്ന് വളച്ചൊടിച്ചുവെന്നും താരം ലൈവില്‍ പറഞ്ഞു. ഒരാളുടെയും മനസ് വേദനിപ്പിക്കാന്‍ തനിക്ക് അറിയില്ലെന്നും ചിരിക്കാനും ചിരിപ്പിക്കാനും മാത്രമേ അറിയൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.