തിരുവനന്തപുരം: നാലാമത് ഒഎൻവി സാഹിത്യ പുരസ്‌കാരം നിരൂപക ഡോ.എം ലീലാവതിക്ക്. സി.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മഹാകവി ഒഎന്‍വിയുടെ സ്മരണ മുന്‍നിര്‍ത്തി സ്ഥാപിച്ചിട്ടുള്ള ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ്.
ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ എം.ലീലാവതിക്ക് - ഒഎന്‍വി സാഹിത്യ പുരസ്‌കാരം
പുരസ്‌കാരം മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ്. അധ്യാപിക, കവയത്രി, വിവർത്തക തുടങ്ങി സാഹിത്യത്തിലെ വിവിധ മേഖലകളിൽ മികച്ച സംഭാവനകളാണ് ഡോ.എം.ലീലാവതി നൽകിയിട്ടുള്ളത്
![ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ എം.ലീലാവതിക്ക് M Leelavathy ONV literary award 2020 critic M Leelavathy ONV literary award ഡോ എം.ലീലാവതി ഡോ എം.ലീലാവതി വാര്‍ത്തകള്‍ ഒഎന്‍വി സാഹിത്യ പുരസ്‌കാരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9922889-726-9922889-1608287404130.jpg)
ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ എം.ലീലാവതിക്ക്
അധ്യാപിക, കവയത്രി, വിവർത്തക തുടങ്ങി സാഹിത്യത്തിലെ വിവിധ മേഖലകളിൽ മികച്ച സംഭാവനകളാണ് ഡോ.എം.ലീലാവതി നൽകിയിട്ടുള്ളത്. സുഗതകുമാരി, എം.ടി വാസുദേവൻ നായർ, അക്കിത്തം എന്നിവർക്കാണ് മുമ്പ് ഒഎൻവി പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം കൊച്ചിയിലെ ഡോ.എം.ലീലാവതിയുടെ വസതിയിലെത്തി സമർപ്പിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.