കേരളം

kerala

ETV Bharat / sitara

താരങ്ങളുടെ പ്രതിഫലം; നിർമാതാക്കളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആരംഭിച്ചു - executive committee

പ്രതിഫലം കുറയ്ക്കുന്നതിൽ താരസംഘടന അമ്മ പിന്തുണ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഓൺലൈനായി യോഗം ചേരുന്നത്

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ  എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം  ആൽവിൻ ആന്‍റണി  നിർമാതാക്കളുടെ യോഗം  താരങ്ങളുടെ പ്രതിഫലം  Producers Association Meeting regarding actors' salary started  salary of Malayalam actors  executive committee  alwin antony
നിർമാതാക്കളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം

By

Published : Jul 22, 2020, 12:42 PM IST

താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി നിർമാതാക്കളുടെ യോഗം ആരംഭിച്ചു. പ്രതിഫലം കുറയ്ക്കുന്നതിൽ അമ്മ സംഘടനയും ഫെഫ്‌കയും പിന്തുണ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. ഓൺലൈനായാണ് യോഗം നടക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലം കുറയ്‌ക്കണമെന്നതാണ് നിർമാതാക്കളുടെ ആവശ്യം.

സിനിമാ നിർമാതാവ് ആൽവിൻ ആന്‍റണിക്കെതിരായ പീഡന പരാതിയും യോഗത്തിൽ ചർച്ച ചെയ്യും. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്‌ത് ആൽവിൻ ആന്‍റണി തന്നെ പീഡിപ്പിച്ചുവെന്ന് എറണാകുളം സൗത്ത് പൊലീസിൽ ഇരുപതുകാരിയായ മോഡൽ പരാതി നൽകിയിരുന്നു.

ABOUT THE AUTHOR

...view details