തമിഴ്‌നാട് സര്‍ക്കാരിന്‍റെ ദുരിതാശ്വസ നിധിയിലേക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായ പ്രവാഹമാണ്. സംവിധായകന്‍ വെട്രിമാരന്‍, നടന്മാരായ ജയംരവി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരും മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരിട്ട് എത്തി സന്ദര്‍ശിച്ച് ധനസഹായം കൈമാറി. നടന്‍ ശിവകാര്‍ത്തികേയന്‍ 25 ലക്ഷം രൂപയാണ് കൊവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്‌തത്. നടന്‍ ജയംരവിയും സംവിധായകനും ജയംരവിയുടെ സഹോദരനുമായ മോഹന്‍രാജയും ചേര്‍ന്ന് പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് നല്‍കിയത്. തമിഴ് മുന്‍നിര സംവിധായകന്‍ വെട്രിമാരനും പത്ത് ലക്ഷം രൂപയുടെ ചെക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കൈമാറി.
കൊവിഡ് പ്രതിരോധം; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ധനസഹായം കൈമാറി കൂടുതല്‍ താരങ്ങള്‍
സംവിധായകന്‍ വെട്രിമാരന്‍, നടന്മാരായ ജയംരവി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരിട്ടെത്തി സന്ദര്‍ശിച്ച് ചെക്ക് കൈമാറിയത്.
നേരത്തെ സൂര്യയും കുടുംബവും നടന്‍ അജിത്തും സംവിധായിക സൗന്ദര്യ രജനികാന്തും തമിഴ്‌നാട്ടിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് പണം നല്‍കിയിരുന്നു. നടന്‍ അജിത്ത് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സൂര്യ, കാര്‍ത്തി, ഇരുവരുടെയും പിതാവ് ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു കോടി രൂപയും സംവിധായകന്‍ മുരുഗദോസ് 25 ലക്ഷം രൂപയും നേരത്തെ കൈമാറിയിരുന്നു. ഒരു കോടി രൂപയാണ് സൗന്ദര്യയും കുടുംബവും പബ്ലിക് റിലീഫ് ഫണ്ടിലേക്ക് നല്‍കിയത്. സൗന്ദര്യ ഭര്‍ത്താവ് വിശാഖനും സഹോദരിക്കും ഭര്‍ത്താവിന്‍റെ അച്ഛന്‍ എസ്.എസ് വനഗാമുടിക്കും ഒപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. അവരുടെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അപെക്‌സ് ലബോറട്ടറിയുടെ പേരിലാണ് സംഭാവന. തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്‌ഡൗണ്‍ തുടരുകയാണ്.
Also read: സിഎംപിആര്‍എഫിലേക്ക് സംഭാവന നല്‍കി സൗന്ദര്യ രജനികാന്തും കുടുംബവും