രാജ്യത്ത് പലയിടങ്ങളിലായി നിരവധി കൊവിഡ് ബാധിതരാണ് ചികിത്സയില്‍ ഉള്ളത്. മറ്റുള്ളവരിലേക്ക് പകരാതെ മഹാമാരിയായ ഈ വൈറസിനെ തുരത്താനുള്ള കഠിന പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരും മറ്റ് സംസ്ഥാന സര്‍ക്കാരുകളും. കൊവിഡ് ബാധിതരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയ തമിഴ്‌നാട്ടിലും മികച്ച രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കടക്കം അവധി നല്‍കി ജാഗ്രതയിലാണ് സംസ്ഥാനം ഓരോ ദിനവും പിന്നിടുന്നത്. ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിഷയത്തില്‍ കാണിക്കുന്ന ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും അഭിനന്ദനാര്‍ഹമാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ട്വിറ്ററിലൂടെയാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ രജനീകാന്ത് അഭിനന്ദിച്ചത്.
കൊവിഡ് 19; തമിഴ്‌നാട് സര്‍ക്കാരിന് സൂപ്പര്‍സ്റ്റാറിന്‍റെ അഭിനന്ദനങ്ങള്‍ - തമിഴ്‌നാട് സര്‍ക്കാര്‍
ട്വിറ്ററിലൂടെയാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ നടന്‍ രജനീകാന്ത് അഭിനന്ദിച്ചത്.
കൊവിഡ് 19; തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൂപ്പര്‍സ്റ്റാറിന്‍റെ അഭിനന്ദനങ്ങള്‍
'കൊറോണ വൈറസ് പടരാതിരിക്കാൻ തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ അഭിനന്ദാർഹമാണ്. വൈറസ് പടരാതിരിക്കാൻ ജനങ്ങളായ നാമെല്ലാം സർക്കാരുമായി കൈകോർക്കണം. പ്രതിരോധ നടപടികളുടെ ഭാഗമായി ചിലർക്കൊക്കെ വരുമാനം നിലച്ചിട്ടുണ്ട്. അവർക്ക് ധനസഹായം നൽകിയാൽ അത് വലിയ കാര്യമായിരിക്കും' രജനികാന്ത് ട്വീറ്റ് ചെയ്തു.