ശ്രീനഗര്‍: കൊവിഡ് 19 ഭീതിയിൽ ജമ്മുവിലെ മുഴുവൻ സിനിമാ തിയേറ്ററുകളും അടച്ചിടും. ഈ മാസം 31 വരെ തിയേറ്ററുകൾ അടച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
കൊവിഡ് 19; ജമ്മുവിലെ തിയേറ്ററുകളും അടച്ചിടും - ജമ്മുവിലെ തിയേറ്ററുകൾ
രാജ്യത്ത് കൊവിഡ് 19 രോഗം പടരുന്ന പശ്ചാത്തലത്തിൽ ജമ്മുവിലെ മുഴുവൻ തിയേറ്ററുകളും മാർച്ച് 31 വരെ അടച്ചിടുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് 19 ഭീതി
നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളത്തിലെ സിനിമാ തിയേറ്ററുകളും ഇന്ന് മുതൽ അടച്ചിടുമെന്ന് ചലച്ചിത്ര സംഘടനകൾ തീരുമാനിച്ചിരുന്നു. സംസ്ഥാന സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് ഫെഫ്‌ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ എന്നിവർ ചേർന്ന യോഗത്തിൽ കേരളത്തിലെ തിയേറ്ററുകൾ അടയ്‌ക്കാനുള്ള നടപടിയെടുത്തത്.