കേരളം

kerala

ETV Bharat / sitara

ഇടതുപക്ഷ അനൂകൂലികളുടെ സ്ഥിരനിയമനം; കമലിനെ വിമർശിച്ച് കോൺഗ്രസ്

കെ.എസ് ശബരീനാഥൻ, പി.സി വിഷ്ണുനാഥ് എന്നീ കോൺഗ്രസ് നേതാക്കൾ കമലിനെ രൂക്ഷമായി വിമർശിച്ചു.

ഇടതുപക്ഷ അനൂകൂലികളുടെ സ്ഥിരനിയമനം വാർത്ത  കമലിനെ വിമർശിച്ച് കോൺഗ്രസ് യുവനേതാക്കൾ വാർത്ത  കെഎസ് ശബരീനാഥൻ കമൽ വാർത്ത  പിസി വിഷ്ണുനാഥ് കമൽ വാർത്ത  congress young leaders against director kamal news  kamal sabarinathan news  kamal vishnunath news
കമലിനെ വിമർശിച്ച് കോൺഗ്രസ് യുവനേതാക്കൾ രംഗത്ത്

By

Published : Jan 13, 2021, 4:29 PM IST

ഇടതുപക്ഷ അനൂകൂലികൾക്ക് സ്ഥിരം നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമല്‍ നല്‍കിയ കത്ത് പുറത്തുവന്നതിന് പിന്നാലെ സംവിധായകനെതിരെ യൂത്ത് കോൺഗ്രസ്.

പി.സി വിഷ്ണുനാഥും കെ.എസ് ശബരീനാഥൻ എംഎൽഎയും കമലിനെതിരെ രൂക്ഷ വിമർശനം നടത്തി. ചെറുപ്പക്കാരെയും നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളെയും വഞ്ചിക്കുന്ന തരത്തിലുള്ള നീക്കമാണ് കമലിന്‍റേതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

സർക്കാർ ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്താൻ തരംതാഴുന്ന മോഡൽ സാംസ്കാരിക നായകർ കേരളത്തിന്‌ അപമാനമാണെന്ന് ശബരീനാഥൻ പറഞ്ഞു. കമലിന്‍റെ സിനിമകളിൽ മാനുഷികമൂല്യങ്ങൾ പ്രതിഫലിച്ചിരുന്നെങ്കിലും ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ അയാൾ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തുകയായിരുന്നുവെന്ന് കെ.എസ് ശബരീനാഥൻ ഫേസ്‌ബുക്കിൽ വ്യക്തമാക്കി.

കമലിന്‍റെ മാതൃകയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെല്ലാം 'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ പിന്നെ പിഎസ്‌സിയുടെ ജോലി എളുപ്പമാവുമെന്ന് പി.സി വിഷ്ണുനാഥ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. തൊഴിൽ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ച ഈ തോന്നിവാസത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details