കേരളം

kerala

ETV Bharat / sitara

പ്രിയപ്പെട്ട ബാലേട്ടൻ; ആത്മശാന്തി നേർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും - p balachandran passed away latest news

അപ്രതീക്ഷിതമായ വിടവാങ്ങലിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാ- സാംസ്കാരിക ലോകം. ബാലചന്ദ്രന്‍റെ വിയോഗം കഠിനമായി ദുഃഖിപ്പിക്കുന്നുവെന്നാണ് മമ്മൂട്ടി പറഞ്ഞത്. മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, മഞ്ജു വാര്യർ, സുരേഷ് ഗോപി, അനൂപ് മേനോൻ, സ്വാമി സന്ദീപാനന്ദ ഗിരി തുടങ്ങി നിരവധി പ്രമുഖർ പി ബാലചന്ദ്രന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ആത്മശാന്തി ബാലേട്ടൻ പുതിയ വാർത്ത  ബാലേട്ടൻ മരണം വാർത്ത  പ്രിയപ്പെട്ട ബാലേട്ടൻ നടൻ മരിച്ചു വാർത്ത  പി ബാലചന്ദ്രൻ മരണം വാർത്ത  പി ബാലചന്ദ്രൻ വിയോഗം വാർത്ത  സിനിമാലോകം ആദരാഞ്ജലി പി ബാലചന്ദ്രൻ വാർത്ത  death p balachandran news latest  p balachandran passed away latest news  balettan rip news malayalam
പ്രിയപ്പെട്ട ബാലേട്ടൻ

By

Published : Apr 5, 2021, 12:49 PM IST

"ഓമനിച്ചവരെല്ലാം പിരിഞ്ഞു പോയ്

ഓടി വന്ന വസന്തം തിരിച്ച് പോയ്

ഓർമകൾക്കില്ല ചാവും ചിതകളും

ഊന്നു കോലും ജരാനര ദു:ഖവും" കവയത്രി വിജയലക്ഷ്മിയുടെ വരികളിലൂടെ മലയാളസിനിമയുടെ അഭിഭാജ്യമായിരുന്ന പി ബാലചന്ദ്രനെ ജി വേണുഗോപാൽ അനുസ്മരിച്ചു. സിനിമാ സംവിധായകനായും തിരകഥാകൃത്ത്, അഭിനേതാവ് തുടങ്ങി സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയുടെ വിയോഗത്തിന്‍റെ വേദനയിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, കെ.എസ് ചിത്ര, ദിലീപ്, ജയറാം, സുരേഷ് ഗോപി തുടങ്ങി മലയാള ചലച്ചിത്രമേഖല മുഴുവൻ അദ്ദേഹത്തിന് ആത്മശാന്തി നേർന്നു.

"പി ബാലചന്ദ്രന്‍റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു. കഠിനമായി," എന്നാണ് മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞത്. പ്രിയപ്പെട്ട ബാലചന്ദ്രന്‍റെ വിയോഗത്തിൽ മോഹൻലാൽ ആദരാഞ്ജലി കുറിച്ചു.

ദിലീപ്, പൃഥ്വിരാജ്, മഞ്ജു വാര്യർ, സുരേഷ് ഗോപി, സിദ്ദീഖ്, ജയസൂര്യ, ജയറാം, സംവിധായകൻ ഡോ ബിജു, വിനയ് ഫോർട്ട്, കുഞ്ചാക്കോ ബോബൻ, സംവിധായകൻ ഷാജി കൈലാസ്, ബിജു മേനോൻ, പാരിസ് ലക്ഷ്മി, മാല പാർവതി, ടൊവിനോ തോമസ്, മന്ത്രി ടി.പി രാമകൃഷ്ണൻ തുടങ്ങി നിരവധി പേർ ബാലചന്ദ്രന്‍റെ നഷ്ടത്തിൽ അനുശോചിച്ചു.

കൈലാസയാത്രയിൽ തന്‍റെ സഹസഞ്ചാരിയായിരുന്ന ബാലചന്ദ്രന്‍റെ ഓർമകൾ പങ്കുവെച്ച് സ്വാമി സന്ദീപാനന്ദ ഗിരി വിടവാങ്ങിയ കലാകാരന് പ്രണാമമർപ്പിച്ചു.

ബാലചന്ദ്രന്‍റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്‍റെ നഷ്ടം കുടുംബത്തിന് താങ്ങാനാവട്ടെ എന്നും കെ.എസ് ചിത്ര കുറിച്ചു.

ട്രിവാൻഡ്രം ലോഡ്ജ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുമ്പോൾ പ്രതിഭാധനനായ ബാലേട്ടൻ പങ്കുവെച്ച നിർദേശങ്ങൾ എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് അനൂപ് മേനോൻ ഓർമിക്കുന്നു.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ബാലചന്ദ്രന് ആത്മശാന്തി നേർന്നു.

ABOUT THE AUTHOR

...view details