മലയാള സിനിമയുടെ മഹാഭാഗ്യം....മലയാള സിനിമയുടെ മുഖം, അഭിനയ കുലപതി, കംപ്ലീറ്റ് ആക്ടർ തുടങ്ങി പറഞ്ഞ് പതിഞ്ഞ വിശേഷണങ്ങൾ അനവധിയുള്ള.... നാല് പതിറ്റാണ്ടോളമായി മലയാളിയുടെ സ്വീകരണമുറിയുടെ മുഖമായി നിലകൊള്ളുന്ന നടന്‍ മോഹന്‍ലാലിന്... ഇന്ന് 61 ആം പിറന്നാള്‍.... എത്ര പറഞ്ഞാലും, എത്ര പുകഴ്ത്തിയാലും അവസാനിക്കാത്ത അഭിനയ തപസ്യയുടെ ഉടമയാണ് അയാൾ.... എണ്ണിയാൽ ഒടുങ്ങാത്ത വ്യത്യസ്ത കഥാപാത്രങ്ങൾ സ്വന്തമായുള്ള താര ചക്രവർത്തി. ജീവിതത്തിൽ ഒരു തവണയെങ്കിലും തോള് ചരിച്ചു നടക്കാത്ത, 'നീ പോ മോനെ ദിനേശാ....' എന്ന് പറയാത്ത ഒരു മലയാളി ഉണ്ടാവുകയില്ല. അത്രത്തോളം നമ്മുടെ നിത്യജീവിതത്തിനോട് അടുത്ത് നിൽക്കുന്ന ഒരു വികാരമാണ് മോഹൻലാൽ.... ആരാധകരുടെ സ്വന്തം ലാലേട്ടൻ......
1978 ൽ തിരനോട്ടത്തിൽ തുടങ്ങി ഇത് വരെ എത്തി നിൽകുമ്പോൾ ആ അഭിനയ ജീവിതം അടയാളപ്പെടുത്തുന്നത് നാല്‍പത് വർഷത്തെ മലയാളിയുടെ സിനിമ സംസ്‌കാരത്തെയാണ്. ഇക്കാലയളവിൽ പലരും വന്നുപോയി, സിനിമയും പ്രേക്ഷകരും കഥ പറയുന്ന രീതിയും മാറി മറിഞ്ഞു. എന്നാൽ മോഹൻലാലും അയാളോടുള്ള ജനതയുടെ സ്നേഹവും കരുതലും ആരാധനയും യാതൊരു മാറ്റവുമില്ലാതെ അങ്ങനെ തന്നെ നിലകൊള്ളുകയാണ്. ഏറെ നാളുകളായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും രോമാഞ്ചപ്പെടുത്തുകയും ചെയ്‌ത ഇതിഹാസം അറുപത്തൊന്നാം വയസ്സിലേക്ക് കടക്കുമ്പോൾ ആശംസകള്‍ കൊണ്ട് മുടുകയാണ് ആരാധക വൃന്ദം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസില്‍ ചിത്രം മോഹൻലാലിന്‍റെയും മലയാള സിനിമയുടേയും തലവരമാറ്റി. ഷാളും കൂളിംഗ് ഗ്ലാസുമണിഞ്ഞെത്തിയ വില്ലൻ പിന്നെ മെല്ലെ മെല്ലെ നായകനായും താരമായും സൂപ്പർതാരമായും വേഷപ്പകർച്ച നടത്തി. എൺപതുകളിലും തൊണ്ണൂറുകളിലും പുറത്ത് വന്ന എണ്ണം പറഞ്ഞ ചിത്രങ്ങളാണ് ലാലിലെ മഹാനടനെ സിനിമാപ്രേമിക്ക് കാണിച്ചുകൊടുത്തത്.
ലാലേട്ടനെ ആരാധിക്കുന്നവരിൽ കമ്മ്യൂണിസ്റ്റുകാരുണ്ട്... കോൺഗ്രസ്‌കാരുണ്ട്..... ബിജെപിക്കാരുണ്ട് വിവിധ മതങ്ങളിൽ ഉള്ളവരുമുണ്ട്... കുട്ടികള്‍ മുതൽ മുത്തശ്ശന്മാരും മുത്തശ്ശിമാരുമുണ്ട്.... മലയാളികൾ ഇത്രയധികം മനസില്‍ പ്രതിഷ്ഠിച്ച മറ്റൊരു വ്യക്തി വേറെയില്ല.... അഭിനയിക്കാൻ വേണ്ടി മാത്രം ജന്മമെടുത്ത മനുഷ്യൻ.... ആ മനുഷ്യൻ മലയാളികൾക്ക് ഒരു വികാരമാണ്, ആവേശമാണ്......... വർണ്ണനകൾക് അപ്പുറമാണ് ഈ മഹാനടന്‍റ അഭിനയ തികവ്.... സകല വേഷവും അണിഞ്ഞ് ആറാടിയ തമ്പുരാൻ...... അഴകിന്‍റെ പൂർണ രൂപം..... മലയാളികളുടെ അഭിമാനം അഹങ്കാരം ആവേശം... അഭിനയ വിസ്മയത്തിന്‍റെ കടലാണ് മലയാളികളെ സംബന്ധിച്ച് മോഹന്‍ലാല്‍. മലയാളികളുടെ ഇടയിലേക്ക് രാജാവിന്‍റെ മകനായി വന്ന് രാജാവായി മാറിയ നമ്മുടെ സ്വന്തം ലാലേട്ടൻ. ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച്.... ഒരു കള്ള ചിരിയോടെ വരുന്ന മോഹന്‍ലാല്‍ എന്ന ലാലേട്ടന്‍ മലയാളിക്ക് സ്വന്തം ജീവിതത്തിന്‍റെ ഭാഗം കൂടിയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മോഹൻലാലിനെ പോലെ താര മൂല്യം ഉള്ള ഒരു നടൻ ഉണ്ടായിട്ടില്ല. 26-ാം വയസില്‍ ലഭിച്ച സൂപ്പര്‍സ്റ്റാര്‍ പദവിക്ക് ഈ അറുപത്തൊന്നാം വയസിലും യാതൊരു കുറവും സംഭവിച്ചിട്ടില്ല.... ഭാവ ഗായകൻ പ്രേം നസീർ മുതൽ മകൻ പ്രണവ് മോഹന്‍ലാലിനൊപ്പം വരെ അഭിനയിച്ച അനുഗ്രഹീത കലാകാരന്‍... ലോകത്തിലെ തന്നെ പത്ത് മികച്ച അഭിനയപ്രതിഭകളുടെ ലിസ്റ്റ് എടുത്താല്‍ മലയാളത്തിന് അഭിമാനമായി ലാല്‍ അതില്‍ ഉണ്ടാകും.
മലയാള സിനിമയെ കുറിച്ച് വര്‍ത്തമാനകാലത്തോ ഭാവിയിലോ സുദീര്‍ഘമായ ഒരു പഠനം നടത്തിയാൽ മോഹൻലാലിന്‍റെ അഭിനയ ജീവിതം ഒരു വിസ്മയം തന്നെയായിരിക്കും. നാല്‍പ്പത് വർഷത്തിലേറെയായി മലയാള സിനിമാ മേഖലയെ സ്വന്തം ചുമലിൽ താങ്ങി നിറുത്തുകയാണ് ചങ്കും ചങ്കിടിപ്പുമായ ലാലേട്ടൻ. മോഹന്‍ലാലിന്‍റെ ആദ്യ ചിത്രം തിരനോട്ടമാണെങ്കിലും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രമാണ് മോഹന്‍ലാലിനെ വെള്ളിത്തിരയിലെ ശ്രദ്ധേയ താരമാക്കിയത്. ചിത്രത്തിലെ നരേന്ദ്രന്‍ എന്ന മോഹന്‍ലാലിന്‍റെ പ്രതിനായക കഥാപാത്രം ശങ്കര്‍ എന്ന നായക നടന്‍റെ ഇമേജിനെ പോലും മറികടക്കുന്നതായിരുന്നു. പിന്നീട് നീണ്ട 40 വർഷം ചെറിയ ഓളമൊന്നുമല്ല ലാലേട്ടൻ മലയാള സിനിമയിൽ ഉണ്ടാക്കിയത്. ലാലേട്ടന്‍റെ കടന്നുവരവിന് മുമ്പും പിമ്പും നിരവധി നായകന്മാർ മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും മോഹൻലാലെന്ന പ്രതിഭയ്ക്ക് അതൊരു ചെറിയ കോട്ടം പോലും ഉണ്ടാക്കിയിട്ടില്ലന്നതാണ് സത്യം. തന്‍റെ 40 വർഷത്തിലധികം നീണ്ട അഭിനയജീവിതത്തിൽ മാറ്റങ്ങളെ ഉൾക്കൊണ്ട് അഭിനയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് അത്ഭുതമുണർത്തുന്നത്. ഒരു ചെറു നോട്ടത്തിൽ പോലും അസാമാന്യമായ അഭിനയത്തിന്‍റെ മിന്നലാട്ടങ്ങളും.... മറുവശത്ത് താരപരിവേഷത്തിന്‍റെ പരകോടി കണ്ട വേഷങ്ങളുമായി ഈ നടൻ തുടർച്ചയായി അമ്പരപ്പിച്ച് കൊണ്ടിരുന്നു. മലയാളത്തിന്‍റെ അഭിമാനം ഭാഷാതിർത്തികൾ ഭേദിച്ചപ്പോഴും കണ്ടത് മാജിക് ലാലിസം…