എല്ലാ തമിഴ് സിനിമാ പ്രേമികള്‍ക്കും ഏറെ ഇഷ്ടമുള്ള നടനാണ് ഹാസ്യതാരം വിവേക്. മികച്ച കൊമേഡിയനുള്ള അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങള്‍ വിവേകിന്‍റെ പേരിലാണ്. ഇപ്പോള്‍ താരം അതിമനോഹരമായി പിയാനോ വായികുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ നായകനായ മിഷ്കിന്‍ ചിത്രം സൈക്കോയിലെ 'ഉന്നൈ നിനച്ച്... നിനച്ച്' എന്ന ഗാനമാണ് വിവേക് പിയാനോയില്‍ വായിക്കുന്നത്.
ഉന്നൈ നിനച്ച്... നിനച്ച്...; പിയാനോയില്‍ വിസ്മയം തീര്‍ത്ത് ഹാസ്യതാരം വിവേക് - actor Vivek
ഉദയനിധി സ്റ്റാലിന്‍ നായകനായ മിഷ്കിന്‍ ചിത്രം സൈക്കോയിലെ 'ഉന്നൈ നിനച്ച്... നിനച്ച്' എന്ന ഗാനമാണ് വിവേക് പിയാനോയില്‍ വായിക്കുന്നത്
ഉന്നൈ നിനച്ച്... നിനച്ച്...; പിയാനോയില്‍ വിസ്മയം തീര്‍ത്ത് ഹാസ്യതാരം വിവേക്
ഇളയരാജ ഈണമിട്ട ഗാനം പിയാനോയില്‍ വായിക്കുമ്പോള്‍ പ്രസന്നമല്ലാത്ത മുഖമാണ് വിവേകിന്‍റെത്. അങ്ങേയറ്റം വേദനയോടെയാണ് അദ്ദേഹത്തില്‍ നിന്നും സംഗീതം പുറപ്പെടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. വിവേകിന് മൂന്നു മക്കളാണുളളത്. ഇളയമകന്‍ പ്രസന്നകുമാര്‍ 2015ല്‍ മസ്തിഷക സംബന്ധിയായ അസുഖത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. മകനെ ഓര്‍ത്തിട്ടുള്ള ദു:ഖമാണ് അദ്ദേഹത്തെ ഇത്ര സീരിയസാക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.