സെന്‍സര്‍ ബോര്‍ഡിന്‍റെ കുരുക്കില്‍ നിന്നും രക്ഷപ്പെട്ട് ഫഹദ് ചിത്രം ട്രാന്‍സ്. ചിത്രത്തില്‍ നിന്നും 17 മിനിറ്റോളം ദൈര്‍ഘ്യം വരുന്ന സീനുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് സീനുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ തീരുമാനത്തോട് സംവിധായകന്‍ അന്‍വര്‍ റഷീദ് യോജിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരുന്നു.
കത്രിക വെച്ചില്ല...ട്രാന്‍സിന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ് - Clean UA Certificate for malayalam movie Trans
അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന് മുംബൈയിലെ റിവൈസിങ് കമ്മിറ്റിയാണ് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചിത്രം 20ന് പ്രദര്‍ശനത്തിനെത്തും
റിവൈസിങ് കമ്മിറ്റി ട്രാന്‍സിന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണിപ്പോള്‍. ഫഹദ് തന്നെയാണ് ഇക്കാര്യം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. കട്ടുകളൊന്നും കൂടാതെ തന്നെ സെന്‍സര്‍ ബോര്‍ഡിന്‍റെ റിവൈസിങ് കമ്മിറ്റി ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും എല്ലാവരെയും 20ന് തീയേറ്ററുകളില്‍ കാണാമെന്നുമായിരുന്നു ഫഹദിന്‍റെ പോസ്റ്റ്.
വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ട്രാന്‍സിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെ പുറത്തിറങ്ങിയ ട്രാന്‍സിന്‍റെ പോസ്റ്ററുകളും ഗാനവുമെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. 'കൂടെ' എന്ന സിനിമക്ക് ശേഷം നസ്രിയ വീണ്ടുമെത്തുന്ന ചിത്രമാണ് 'ട്രാന്‍സ്'. 2017ല്‍ ചിത്രീകരണം ആരംഭിച്ച 'ട്രാന്‍സ്' രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഛായാഗ്രഹണം അമല്‍ നീരദും ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.