കൊലമാവ് കോകില, ഡോക്ടര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്‍റെ അടുത്ത സിനിമ ദളപതി വിജയ്‌ക്കൊപ്പമാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ദളപതിയുടെ ആരാധകരും ഇപ്പോള്‍ ദളപതി 65 എന്ന സിനിമയുടെ പുത്തന്‍ വിവരങ്ങള്‍ക്കായി കാത്തിരിപ്പുമാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം സിനിമക്കായി കാമറ ചലിപ്പിക്കുന്നത് പ്രശസ്‌ത ഛായാഗ്രഹകന്‍ മനോജ് പരമഹംസയാണെന്നാണ്. അദ്ദേഹം തന്നെയാണ് ദളപതി 65 അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് അറിയിച്ചത്. വിജയ്‌യുടെ നന്‍പനായി കാമറ ചലിപ്പിച്ചതും മനോജ് പരമഹംസയായിരുന്നു. ബിഗ് ബജറ്റ് ചിത്രമായിരുന്ന നന്‍പന്‍ സംവിധാനം ചെയ്‌തത് ശങ്കറായിരുന്നു.
ദളപതി 65ന് വേണ്ടി കാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസ - Cinematographer Manoj Paramahamsa news
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ദളപതി 75 എന്ന സിനിമയുടെ യഥാര്‍ഥ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
ദളപതി 65ന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസ
ദളപതിയും നെൽസണും ആദ്യമായി കൈകോർക്കുന്ന സിനിമ നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. രജനികാന്തിന്‍റെ അണ്ണാത്തയാണ് സൺ പിക്‌ചേഴ്‌സ് ഇപ്പോൾ നിർമിക്കുന്ന ചിത്രം. യുവ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് വിജയ്‌യുടെ 65-ാം ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. തോക്കുകളും കാറുകളും ഉൾപ്പെടുത്തിയുള്ള വീഡിയോ പുറത്തിറക്കിയാണ് വിജയ്‌യുടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചത്. ചിത്രം ഒരു ആക്ഷൻ എന്‍റർടെയ്‌ൻമെന്‍റായാണ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.