കേരളം

kerala

ETV Bharat / sitara

'ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു', കെ.വി ആനന്ദിനെ കുറിച്ച് സുഹൃത്ത് - k v anand dulquer salmaan

ദുല്‍ഖറിനൊപ്പമുള്ള തമിഴ് ചിത്രത്തിന്‍റെ പ്രാരംഭഘട്ടത്തിലായിരുന്നു ആനന്ദെന്നാണ് സുഹൃത്ത് രജനീഷ് ട്വീറ്റ് ചെയ്‌തത്

cinematographer k v anand dulquer salmaan movie related news  'ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു', കെ.വി ആനന്ദിനെ കുറിച്ച് സുഹൃത്ത്  കെ.വി ആനന്ദ് ദുല്‍ഖര്‍ സല്‍മാന്‍  കെ.വി ആനന്ദ് വാര്‍ത്തകള്‍  കെ.വി ആനന്ദ് സിനിമ  cinematographer k v anand dulquer salmaan  cinematographer k v anand dulquer salmaan related news  k v anand dulquer salmaan  k v anand dulquer salmaan films
'ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു', കെ.വി ആനന്ദിനെ കുറിച്ച് സുഹൃത്ത്

By

Published : Apr 30, 2021, 5:02 PM IST

നടന്‍ വിവേകിന്‍റെ വിയോഗം ഉള്‍ക്കൊണ്ട് തുടങ്ങും മുമ്പാണ് ഇന്ന് രാവിലെ ഛായാഗ്രഹകനും സംവിധായകനുമായ കെ.വി ആനന്ദിന്‍റെ വിയോഗ വാര്‍ത്ത സിനിമാലോകത്തെ തേടിയെത്തുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹവുമായി അവസാനം കണ്ടുമുട്ടിയപ്പോള്‍ ആനന്ദ് പങ്കുവെച്ച പുതിയ പദ്ധതികളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ രജനീഷ്.

നടന്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം ചേര്‍ന്ന് ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ചുള്ള ആലോചനയിലായിരുന്നു ആനന്ദ് എന്നാണ് രജനീഷ് ട്വീറ്റിലൂടെ പറഞ്ഞത്. നടന്‍ വിവേകിന്‍റെ മരണം അറിഞ്ഞ സമയത്താണ് രജനീഷ് അവസാനമായി ആനന്ദിനെ വിളിച്ചത്. ദുല്‍ഖറിനൊപ്പമുള്ള തമിഴ് ചിത്രത്തിന്‍റെ പ്രാരംഭഘട്ടത്തിലായിരുന്നു അദ്ദേഹമെന്നും രജനീഷ് ട്വീറ്റ് ചെയ്‌തു. ചിമ്പുവിനെയും ചിത്രത്തിനായി ആനന്ദ് പരിഗണിച്ചിരുന്നുവെന്നും രജനീഷ് പറയുന്നു. സൂര്യ, മോഹന്‍ലാല്‍, ആര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കാപ്പാനായിരുന്നു അവസാനമായി തിയേറ്ററുകളിലെത്തിയ കെ.വി ആനന്ദ് ചിത്രം.

ഹൃദയാഘാതം മൂലമായിരുന്നു മരണമെങ്കിലും പിന്നീട് നടന്ന പരിശോധനയില്‍ ആനന്ദിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചെന്നൈയിലെ പൊതുശമ്ശാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഉടന്‍ സംസ്‌കാരം നടത്തി.

ABOUT THE AUTHOR

...view details