കേരളം

kerala

ETV Bharat / sitara

Chris Noth Dropped from The Equalizer | ലൈംഗിക പീഡനാരോപണം : 'ദ ഇക്വലൈസറില്‍' നിന്നും പുറത്തായി ക്രിസ്‌ നോത്ത് - Chris Noth is no longer in The Equalizer

Sexual Assault Allegation Against Chris Noth | ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 'ദ ഇക്വലൈസറില്‍' നിന്നും പുറത്തായി 'സെക്‌സ്‌ ആന്‍ഡ്‌ ദ സിറ്റി' താരം ക്രിസ്‌ നോത്ത്‌

Chris Noth dropped from The Equalizer  Chris Noth sexual assault allegations  'ദ ഇക്വലൈസറില്‍' നിന്നും പുറത്തായി ക്രിസ്‌ നോത്ത്  'ദ ഇക്വലൈസറില്‍' നിന്നും പുറത്തായി 'സെക്‌സ്‌ ആന്‍ഡ്‌ ദ സിറ്റി' താരം  'ദ ഇക്വലൈസറിന്‍റെ' പുതിയ എപിസോഡില്‍ ക്രിസ്‌ നോത്ത് ഉണ്ടായിരിക്കില്ല  Chris Noth reacts sexual assault allegations  Chris Noth wife upset with allegations  Sex and the City actor Chris Noth  Chris Noth is no longer in The Equalizer  Chris Noth latest updations
Chris Noth sexual assault allegations : ലൈംഗിക ആരോപണം: 'ദ ഇക്വലൈസറില്‍' നിന്നും പുറത്തായി ക്രിസ്‌ നോത്ത്

By

Published : Dec 21, 2021, 3:58 PM IST

Chris Noth dropped from The Equalizer : ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 'ദ ഇക്വലൈസറില്‍' നിന്നും പുറത്തായി 'സെക്‌സ്‌ ആന്‍ഡ്‌ ദ സിറ്റി' താരം ക്രിസ്‌ നോത്ത്‌. അമേരിക്കന്‍ കൊമേഴ്‌ഷ്യല്‍ ബ്രോഡ്‌കാസ്‌റ്റ്‌ ടെലിവിഷനും റേഡിയോ നെറ്റ്‌വര്‍ക്കുമായ സിബിഎസും യൂണിവേഴ്‌സല്‍ ടെലിവിഷന്‍ നിര്‍മ്മാതാക്കളുമാണ് ലൈംഗിക പീഡന ആരോപണ വിധേയനായ ക്രിസിനെ 'ദ ഇക്വലൈസറില്‍' നിന്നും പുറത്താക്കിയത്.

Chris Noth is no longer in The Equalizer : ''ദ ഇക്വലൈസറിന്‍റെ' പുതിയ എപിസോഡില്‍ ക്രിസ്‌ നോത്ത് ഉണ്ടായിരിക്കില്ല.'- സീരീസിന്‍റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 'ദ ഇക്വലൈസറില്‍' മുന്‍ സിഐഎ ഡയറക്‌ടറുടെ വേഷമാണ് ക്രിസ്‌ ചെയ്‌തത്. 2021 ഫെബ്രുവരിയിലാണ് ഈ സീരീസില്‍ ക്രിസ്‌ ആദ്യമായി അഭിനയിക്കുന്നത്. 'ദ ഇക്വലൈസര്‍' സീരീസിന്‍റെ ഒരു എപ്പിസോഡില്‍ കൂടി ക്രിസ്‌ അഭിനയിക്കാനിരിക്കെയാണ് അണിയറപ്രവര്‍ത്തകരുടെ പുതിയ വെളിപ്പെടുത്തല്‍.

വിവാഹിതനായിരുന്നിട്ട് കൂടിയും ഇയാള്‍ പരസ്‌ത്രീ ബന്ധം പുലര്‍ത്തുന്ന ആളാണെന്നാണ് ക്രിസിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച മൂന്ന് സ്‌ത്രീകളില്‍ ഒരാള്‍ പറയുന്നത്.

Chris Noth reacts sexual assault allegations : 'ആളുകള്‍ എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇനി എത്ര നാള്‍ കഴിഞ്ഞാലും ഈ ആരോപണങ്ങളെല്ലാം വ്യാജമായിരിക്കും. 30 വര്‍ഷം കഴിഞ്ഞാലും 30 ദിവസം കഴിഞ്ഞാലും എനിക്കെതിരെയുള്ള ആരോപണങ്ങള്‍ സത്യമാവില്ല. എനിക്കെതിരെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന കഥകള്‍ ചോദ്യം ചെയ്യപ്പെടുന്നില്ല എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ പടച്ചുവിടുന്നത് എന്തിനെന്നറിയില്ല. ഞാന്‍ ഒരു സ്‌ത്രീയെയും പീഡിപ്പിച്ചിട്ടില്ല'-ക്രിസ്‌ നോത്ത് പറഞ്ഞു.

Chris Noth wife upset with allegations : ഭാര്യ താര വില്‍സണും ക്രിസിനെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങള്‍ നിഷേധിച്ചു. ഭര്‍ത്താവിനെതിരെയുള്ള ആരോപണങ്ങളില്‍ വളരെ ദു:ഖിതയാണിപ്പോള്‍ താര. 2001ല്‍ പരസ്‌പരം കണ്ടുമുട്ടിയ താര വില്‍സനും ക്രിസും 2012ല്‍ ഹവായില്‍ വച്ചാണ് വിവാഹിതരായത്.

Sex and the City actor Chris Noth : 'സെക്‌സ്‌ ആന്‍ഡ്‌ ദ സിറ്റി'യില്‍ മിസ്‌റ്റര്‍ ബിഗ്‌ എന്ന കഥാപാത്രത്തെയാണ് ക്രിസ്‌ അവതരിപ്പിച്ചത്.

Also Read :തമന്നയുടെ വ്യത്യസ്‌ത സ്‌റ്റൈലിഷ്‌ ലുക്കുകള്‍...

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details