ഹോളിവുഡിൽ ഏറ്റവുമധികം താരമൂല്യമുള്ള നടനാണ് ക്രിസ് ഹെംസ്‌വർത്ത്. അവഞ്ചേഴ്സ് സീരിസില്‍ തോർ എന്ന സൂപ്പർഹീറോ ആയി ആരാധക മനസ്സിൽ ഇടംനേടിയ താരത്തിന് കൈനിറയെ സിനിമകളാണ്. അവഞ്ചേഴ്സ് എന്‍റ് ഗെയിമിനുശേഷം താരത്തിന്‍റെ അടുത്ത ചിത്രം മെൻ ഇൻ ബ്ലാക്ക് റിലീസിനൊരുങ്ങുകയാണ്. കരിയറിൽ വലിയൊരുഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് ഹെംസ്‌വർത്ത് ഇപ്പോൾ ഞെട്ടിക്കുന്നൊരു തീരുമാനമെടുത്തിരിക്കുകയാണ്.
ഇനി കുട്ടികൾക്കൊപ്പം, സിനിമയില്‍ നിന്നും ഇടവേള എടുക്കാനൊരുങ്ങി ആരാധകരുടെ 'തോർ' - thor
കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് അവഞ്ചേഴ്സ് താരം ക്രിസ് ഹെംസ്‌വർത്ത്. താരത്തിന്‍റെ അടുത്ത ചിത്രം മെൻ ഇൻ ബ്ലാക്ക് റിലീസിനൊരുങ്ങുകയാണ്
ഇനി കുട്ടികൾക്കൊപ്പം, സിനിമയില്‍ നിന്നും ഇടവേള എടുക്കാനൊരുങ്ങി ആരാധകരുടെ 'തോർ'
കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്രിസ്. ഭാര്യയ്ക്കും തന്‍റെ മക്കൾക്കുമൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് സിനിമയിൽ ഇടവേളയെടുക്കുന്നത്. ഹോളിവുഡ് നടി എൽസ പടാകിയാണ് ക്രിസിന്‍റെ ഭാര്യ. ഇരുവർക്കും മൂന്ന് മക്കളുണ്ട്.