കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്നും തന്‍റെ ചോല എന്ന സിനിമ പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് സിനിമകള്‍ തെരഞ്ഞടുത്തതില്‍ പക്ഷപാതമുണ്ടായിട്ടുണ്ടെന്നാണ് സനല്‍ കുമാറിന്‍റെ ആരോപണം. അതിനാല്‍ കാലിഡോസ്കോപ്പ് വിഭാഗത്തിൽ നിന്ന് തന്‍റെ സിനിമ പിന്‍വലിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. പക്ഷപാതം നിറഞ്ഞതും കാലഹരണപ്പെട്ടതുമായ രീതിയില്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്ന ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നത് വലിയ ഉത്തരവാദിത്തമില്ലായ്മ ആയിരിക്കും. ചോല ഉടന്‍ തിയേറ്ററുകളിലെത്തുമെന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കശാപ്പ് ചോരയൊഴുകുന്ന അഴുക്കുചാലാണ് അക്കാദമിയെന്ന് സനല്‍കുമാര്‍ ശശിധരന്‍
പക്ഷപാതം നിറഞ്ഞതും കാലഹരണപ്പെട്ടതുമായ രീതിയില്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്ന ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നത് വലിയ ഉത്തരവാദിത്തമില്ലായ്മ ആയിരിക്കുമെന്നും സനല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
തിയേറ്ററുകളിൽ പ്രദർശന വിജയം കൈവരിച്ച കച്ചവട സിനിമകൾക്കാണ് ഐഎഫ്എഫ്കെയില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രാമുഖ്യം നല്‍കിയതെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇത് സ്വതന്ത്ര സംവിധായകരുടെ സിനിമ പിന്തള്ളപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്നും റീഫോം ദി ഐഎഫ്എഫ്കെ എന്ന കൂട്ടായ്മ ആരോപിച്ചിരുന്നു. ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് കൃത്യമായ മാനദണ്ഡങ്ങൾ വേണമെന്നും സുതാര്യമാവണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മേളയില്‍ നിന്നും സനല്‍ കുമാര്‍ ശശിധരന്‍ സിനിമ പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്.
നിമിഷ സജയനും ജോജു ജോർജുമാണ് ചോലയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒഴിവുദിവസത്തെ കളി, എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍കുമാര്‍ ഒരുക്കിയ ചിത്രം കൂടിയാണ് ചോല. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി മണികണ്ഠനുമായി ചേര്‍ന്നാണ് സംവിധായകന്‍ സിനിമക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നിവ് ആര്‍ട്ട് മൂവീസിന്‍റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. വെനീസ് ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്.