കേരളം

kerala

ETV Bharat / sitara

'നീ വസന്തകാലം....' ചോലയിലെ പ്രമോ സോങ് പുറത്തുവിട്ടു - Sanal Kumar Sasidharan

നീ വസന്തകാലം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും ചേര്‍ന്നാണ്. നാട്ടിന്‍പുറത്ത് നടക്കുന്ന ഒരു ഗാനമേളയുടെ പശ്ചാത്തലത്തിലാണ് വീഡിയോ ഗാനം

'നീ വസന്തകാലം....' ചോലയിലെ പ്രമോ സോങ് പുറത്തുവിട്ടു

By

Published : Nov 23, 2019, 1:50 PM IST

നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോല പ്രദര്‍ശനത്തിനൊരുങ്ങുന്നു. സിനിമയിലെ പ്രമോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീ വസന്തകാലം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും ചേര്‍ന്നാണ്. നാട്ടിന്‍പുറത്ത് നടക്കുന്ന ഒരു ഗാനമേളയുടെ പശ്ചാത്തലത്തിലാണ് വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനമേള ആസ്വദിക്കുന്ന നിമിഷയെയും ജോജുവിനേയും ദൃശ്യങ്ങളില്‍ കാണാം. പഴയ നാടക ഗാനങ്ങളെ ഓര്‍മിപ്പിക്കും വിധമുള്ള സംഗീതമാണ് ഗാനത്തിന്‍റേത്. ബേസില്‍ സി.ജെ വരികളെഴുതി സംഗീതം പകര്‍ന്നിരിക്കുന്നു.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിനെത്തും. ഒരു പെണ്‍കുട്ടി ഒരു പുരുഷനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചോലയുടെ പ്രമേയം. നിമിഷക്കും ജോജുവിനും പുറമെ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖില്‍ വിശ്വനാഥിനെ ഓഡീഷന്‍ നടത്തി എഴുന്നൂറോളം പേര്‍ക്കിടയില്‍ നിന്നും തെരഞ്ഞെടുത്തതാണ്.

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോജു ജോര്‍ജ് തന്നെയാണ് ചോല നിര്‍മിച്ചിരിക്കുന്നത്. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ ചോല പ്രദര്‍ശിപ്പിച്ചിരുന്നു. ചോലയിലെ നിമിഷയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കുറിച്ച വാക്കുകള്‍ പ്രമോ ഗാനത്തിനൊപ്പം വൈറലാകുന്നുണ്ട്. നിമിഷ സജയന്‍ നാളെയുടെ ഫിലിം മേക്കറാണെന്നാണ് സനല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ABOUT THE AUTHOR

...view details