ഇമയ്ക്കാ നൊടികള്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ സംവിധായകൻ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കോബ്ര'. ചിയാൻ വിക്രം ഏഴ് വേഷങ്ങളിലെത്തുന്ന ബഹുഭാഷ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കി. വിവേകിന്‍റെ രചനയിൽ, എ.ആർ റഹ്‌മാൻ സംഗീതം നൽകിയ "തുമ്പി തുള്ളൽ" ലിറിക്കൽ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്രേയ ഘോഷാൽ, നകുല്‍ അഭിനങ്കര്‍ എന്നിവർ ചേർന്നാണ് ആലാപനം. തിരുവാതിരയും ഓണവും പശ്ചാത്തലമാക്കി ഒരുക്കിയ ലിറിക്കൽ ഗാനത്തിലെ മലയാളം വരികൾ തയ്യാറാക്കിയത് ജിതിൻ രാജ് ആണ്.
വിക്രമിന്‍റെ 'കോബ്ര'; 'തുമ്പി തുള്ളൽ' ലിറിക്കൽ ഗാനം പുറത്തിറക്കി - ajay gnanamuthu
എ.ആർ റഹ്‌മാൻ സംഗീതം നൽകിയ തുമ്പി തുള്ളൽ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും നകുല്‍ അഭിനങ്കറുമാണ്.
ശ്രീനിധി ഷെട്ടി, ക്രിക്കറ്റ് താരം ഇൽഫാൻ പത്താൻ എന്നിവരും ചിത്രത്തിൽ ചിയാൻ വിക്രമിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നതും കോബ്രയിലൂടെയാണ്. മൃണാളിനി രവി, കെ.എസ് രവികുമാര്‍, പ്രദീപ് രംഗനാഥന്‍, റോബോ ശങ്കര്‍, ലാല്‍, കനിഹ, പത്മപ്രിയ, ബാബു ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസിനെത്തുന്ന ചിത്രം നിർമിക്കുന്നത് സെവൻ സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ ആണ്.