തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടൻ ചിയാൻ വിക്രമിന്‍റെ 55-ാം ജന്മദിനം ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. താരത്തിന് പിറന്നാൾ ആശംസിക്കാൻ അൽപം വൈകിയെങ്കിലും ഒരുമിച്ചുള്ള സെൽഫി ചിത്രത്തിനൊപ്പം ജന്മദിനാശംസകൾ നേരുകയാണ് നടനും മകനുമായ ധ്രുവ് വിക്രം. "ബിലേറ്റഡ് ബർത്ത്ഡേ ആശംസകൾ ചിയാൻ" എന്ന കാപ്‌ഷനോടെ ധ്രുവ് തിങ്കളാഴ്ച രാത്രി പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കാരണം മറ്റൊന്നുമല്ല, അമ്പത്തിയഞ്ചുകാരൻ വിക്രമിന്‍റെ ലുക്ക് തന്നെ.
സെൽഫി കണ്ടയുടൻ ആരാധകർ ചോദിക്കുന്നത് ഇത് അച്ഛനും മകനുമാണോ അതോ ഇരട്ട സഹോദരന്മാരാണോ എന്നാണ്. പ്രായത്തിൽ അന്തരമുള്ള ഇരട്ട സഹോദരന്മാർ എന്നും ചിലർ ഫോട്ടോയ്‌ക്ക് കമന്‍റ് ചെയ്തു. വയസ് 50 കടക്കുമ്പോഴും ചുറുചുറുക്കോടെയുള്ള താരത്തിന്‍റെ ഗെറ്റപ്പിന് ആരാധകർ വലിയ സ്വീകാര്യതയാണ് നൽകുന്നതും.