ചിയാന്‍ വിക്രം എന്ന പേര് സ്ക്രീനില്‍ തെളിയുമ്പോഴേ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരും. 30 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ അദ്ദേഹം സമ്മാനിച്ച എല്ലാ കഥാപാത്രങ്ങളും മറ്റൊരു നടനും ചെയ്‌ത് ഫലിപ്പിക്കാന്‍ സാധിക്കാത്തതാണ് എന്നത് തന്നെയാണ് അതിന് കാരണം. അന്യന്‍ ചിത്രത്തിലടക്കം വിവിധ ഗെറ്റപ്പുകളില്‍ എത്തിയിട്ടുള്ള വിക്രം ഏഴ് ഗെറ്റപ്പുകളില്‍ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് കോബ്ര.
പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ചിയാന്‍റെ 'കോബ്ര' - തമിഴ് സിനിമ കോബ്ര ടീസര്‍
അജയ് ജ്ഞാനമുത്തുവാണ് കോബ്രയുടെ സംവിധായകന്‍. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനാണ് വിക്രമിന്‍റെ വില്ലനായി എത്തുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക
സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. മാത്തമാറ്റീഷ്യനായാണ് സിനിമയില്‍ വിക്രം വേഷമിട്ടിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന സിനിമയുടെ ടീസര്‍ വളരെ വ്യത്യസ്ഥവും പ്രതീക്ഷ നല്‍കുന്നതുമാണ്. ഇമൈക്ക നൊടികള്‍, ഡിമോണ്ടെ കോളനി എന്നീ ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് കോബ്രയുടെ സംവിധായകന്‍. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനാണ് വിക്രമിന്‍റെ വില്ലനായി എത്തുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. മലയാളി താരം റോഷന്‍ മാത്യുവും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഈ ബിഗ് ബജറ്റ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. മിയ ജോര്‍ജ്, രവികുമാര്‍, മൃണാളിനി രവി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിയാകോം 18 സ്റ്റുഡിയോസിന്‍റെ സഹകരണത്തടെ ലളിത് കുമാറിന്‍റെ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ടീസര്‍ പുറത്തിറങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നാല് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.