ആരാധകരുടെ പ്രതീക്ഷക്ക് മറുപടിയായി ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. കാർത്തിക് സുബ്ബരാജിന്‍റെ ഏറ്റവും പുതിയ ചിത്രത്തിൽ ആണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. സംവിധായകൻ കാർത്തിക് സുബ്ബരാജ് തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
വിക്രമും ധ്രുവ് വിക്രമും; സംവിധാനം കാർത്തിക് സുബ്ബരാജ് - Karthik Subbaraj film
ധനുഷ് നായകനായ ജഗമേ തന്തിരത്തിന് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്നു

വിക്രമും ധ്രുവ് വിക്രമും
വിക്രമിന്‍റെ കരിയറിലെ 60-ാമത്തെ സിനിമ ഗാങ്‌സ്റ്റർ കഥയായാണ് അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് വിക്രം ചിത്രത്തിന്‍റെ സംഗീത സംവിധാനം. സെവൻ സ്‌ക്രീൻ സ്റ്റൂഡിയോസിന്‍റെ ബാനറിൽ ലളിത് കുമാർ ചിത്രം നിർമിക്കുന്നു. വിക്രമിന്‍റെ ചിത്രീകരണം പുരോഗമിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രം കോബ്രയാണ്.