യുവതാരം ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോയ് ജോണ്‍ ചാക്കോ ആദ്യമായി അഭിനയിക്കുന്ന സിനിമ ചിരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജോസഫ്.പി.കൃഷ്‌ണ സംവിധാനം ചെയ്‌ത ചിത്രം ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്‌നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളായ മൂന്ന് യുവാക്കളുടെ ജീവിതം കേന്ദ്രീകരിച്ചാണ് സിനിമ സഞ്ചരിക്കുന്നത്.
ക്ഷണിക്കാത്ത അതിഥി വിവാഹത്തിനെത്തിയാല്‍... കാണാം ചിരി ട്രെയിലര്‍ - Chiri Movie Official Trailer
യുവതാരം ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോയ് ജോണ്‍ ചാക്കോയാണ് ചിരിയില്‍ നായകന്‍.
![ക്ഷണിക്കാത്ത അതിഥി വിവാഹത്തിനെത്തിയാല്‍... കാണാം ചിരി ട്രെയിലര്‍ Chiri Movie Official Trailer Joseph P Krishna Dreambox Production House Chiri Movie Official Trailer ക്ഷണിക്കാത്ത അതിഥി വിവാഹത്തിനെത്തിയാല്‍... കാണാം ചിരി ട്രെയിലര്‍ ചിരി ട്രെയിലര്‍ ചിരി സിനിമ ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോയ് ജോണ്‍ ചാക്കോ Chiri Movie Official Trailer Joseph P Krishna Dreambox Production House](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9307235-75-9307235-1603619623329.jpg)
മലയാളത്തിലെ പ്രിയ സംവിധായകരായ സിദ്ദിഖ്, ലാല്‍ജോസ്, ആഷിക് അബു, അരുണ്‍ ഗോപി, ഒമര്‍ ലുലു തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറില്‍ മുരളി ഹരിതം, ഹരീഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്. അനീഷ് ഗോപാല്‍, കെവിന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ശ്രീജിത്ത് രവി, സുനില്‍ സുഗദ, ഹരികൃഷ്ണന്‍, രാജേഷ് പറവൂര്‍, വിശാല്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, പ്രിന്‍സ് ജോര്‍ജ് എന്നിവര്‍ സംഗീതം നല്‍കിയിരിക്കുന്നു.