Chiranjeevi tests positive for Covid 19: മെഗാസ്റ്റാർ ചിരഞ്ജീവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ടെസ്‌റ്റ് ഫലം പോസിറ്റീവാകുകയായിരുന്നു. ഇക്കാര്യം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് വൈറസ് ബാധയുണ്ടായെന്നും ഇപ്പോൾ വീട്ടിൽ ക്വാറന്‍ന്‍റൈനിലാണെന്നും ചിരഞ്ജീവി പറഞ്ഞു.
Chiranjeevi tweet about Covid: 'പ്രിയപ്പെട്ടവരേ, എല്ലാ മുൻകരുതലുകള്‍ എടുത്തിട്ടും എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നേരിയ ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ടെസ്‌റ്റിന് വിധേയനായത്. ഇപ്പോള്‍ വീട്ടില്‍ ക്വാറന്‍ന്‍റൈനിലാണ്. അടുത്തിടെ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ടെസ്‌റ്റിന് വിധേയരാകണമെന്ന് അപേക്ഷിക്കുന്നു.'