കേരളം

kerala

ETV Bharat / sitara

പി.വി സിന്ധുവിന് തെലുങ്ക് സിനിമാലോകത്തിന്‍റെ ആദരം ; വീഡിയോ പങ്കുവച്ച് ചിരഞ്ജീവി - chiranjeevi telugu film fraternity news

നാഗാർജുന, ചിരഞ്ജീവി, രാം ചരൺ, റാണ ദഗ്ഗുബാട്ടി, വരുൺ തേജ് ഉൾപ്പെടെയുള്ള അഭിനേതാക്കളാണ് പി.വി സിന്ധുവിനെ അഭിനന്ദിക്കാന്‍ ഒത്തുചേര്‍ന്നത്

പിവി സിന്ധു വാർത്ത  പി.വി സിന്ധു അഭിനന്ദനം വാർത്ത  തെലുങ്ക് സിനിമാലോകം പിവി സിന്ധു വാർത്ത  പിവി സിന്ധു ചിരഞ്ജീവി വാർത്ത  പിവി സിന്ധു ഒളിമ്പിക്‌ മെഡൽ വാർത്ത  pv sindhu celebration party news  pv sindhu chiranjeevi news  chiranjeevi telugu film fraternity news  telugu actors pv sindhu olympic news
പി.വി സിന്ധു

By

Published : Aug 29, 2021, 8:16 PM IST

രണ്ടുതവണ ഒളിമ്പിക്‌ മെഡൽ സ്വന്തമാക്കിയ ബാഡ്‌മിന്‍റൺ താരം പി.വി സിന്ധുവിന്‍റെ വസതിയിൽ വച്ചുനടന്ന സത്കാര ചടങ്ങില്‍ സന്നിഹിതരായത് തെലുങ്ക് ചലച്ചിത്രമേഖലയിലെ പ്രമുഖർ.

ടോളിവുഡിലെ സൂപ്പർതാരങ്ങളായ നാഗാർജുന, ചിരഞ്ജീവി, രാം ചരൺ, റാണ ദഗ്ഗുബാട്ടി, വരുൺ തേജ് ഉൾപ്പെടെയുള്ള അഭിനേതാക്കളാണ് പി.വി സിന്ധുവിനെ അഭിനന്ദിക്കാന്‍ ആഘോഷപരിപാടിയിൽ പങ്കുചേർന്നത്. നടൻ ചിരഞ്ജീവി തന്നെയാണ് പാർട്ടി സംഘടിപ്പിച്ചതും.

പി.വി സിന്ധുവിന് അഭിനന്ദനമറിയിച്ച് തെലുങ്ക് സൂപ്പർതാരങ്ങൾ

രാജ്യത്തിന് തുടർച്ചയായി ഒളിമ്പിക് മെഡൽ സമ്മാനിച്ച പി.വി സിന്ധുവിന് ആശംസ അറിയിക്കാൻ എത്തിയതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് കുറിച്ചുകൊണ്ട് ആഘോഷച്ചടങ്ങിലെ വീഡിയോ ചിരഞ്ജീവിയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

അതിഥികളെ നിറപുഞ്ചിരിയോടെ വരവേൽക്കുന്ന ഒളിമ്പിക്‌സ് ജേതാവിനെയും കുടുംബത്തെയും വീഡിയോയിൽ കാണാം.

ചിരഞ്ജീവി, നാഗാർജുന എന്നിവർക്ക് പുറമെ രാം ചരൺ, അഖിൽ അക്കിനേനി, റാണ ദഗ്ഗുബാട്ടി, വരുൺ തേജ്, സുഹാസിനി, ഹേമ ചന്ദ്ര തുടങ്ങിയവർ പി.വി സിന്ധുവിനെ അഭിനന്ദിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.

തന്‍റെ വെങ്കലമെഡൽ ഉയർത്തിപ്പിടിച്ചുകൊണ്ട് സെലിബ്രിറ്റികൾക്കൊപ്പം ബാഡ്‌മിന്റൺ താരം പോസ് ചെയ്യുന്നതും കാണാം.

Also Read: മാരി സെൽവരാജിന്‍റെ ചിത്രത്തിനായി കബഡി പരിശീലിച്ച് വമ്പൻ തയ്യാറെടുപ്പുകളോടെ ധ്രുവ് വിക്രം

തനിക്കും കുടുംബത്തിനും ചിരഞ്ജീവി എന്നും പിന്തുണ നൽകിയിട്ടുണ്ടെന്നും, മെഡൽ നേട്ടത്തിൽ തന്നെ ആദ്യം അഭിനന്ദിച്ച വ്യക്തി അദ്ദേഹമാണെന്നും സൂപ്പർതാരത്തിന് നന്ദി അറിയിച്ചുകൊണ്ട് പി.വി സിന്ധു ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

ABOUT THE AUTHOR

...view details