ചിരഞ്ജീവി സര്‍ജയുടെ ശിവാര്‍ജ്ജുന റീ റിലീസിനെത്തുന്നു, സന്തോഷം പങ്കുവെച്ച് ഭാര്യ മേഘ്ന - Shivarjuna re-release news
ഇക്കഴിഞ്ഞ ജൂണിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി സര്‍ജ മരിച്ചത്. ശിവ തേജസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ശിവാര്‍ജ്ജുന. ഫാമിലി- ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശിവ എന്ന കഥാപാത്രത്തെയാണ് ചിരു അവതരിപ്പിച്ചിരിക്കുന്നത്.
അന്തരിച്ച കന്നട നടന്‍ ചിരഞ്ജീവി സര്‍ജയുടെ ശിവാര്‍ജ്ജുന വീണ്ടും റീ റിലീസിനൊരുങ്ങുന്നു. ഭാര്യയും നടിയുമായ മേഘ്ന രാജാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. അണ്‍ലോക്ക് അഞ്ചാംഘട്ടത്തിന്‍റെ ഭാഗമായി കര്‍ണാടകയില്‍ സിനിമാ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും ഒക്ടോബര്‍ 15 മുതല്‍ വീണ്ടും തുറക്കും. ഒക്ടോബര്‍ 16 ആണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്. മാര്‍ച്ച് മാസത്തിലാണ് ശിവാര്‍ജ്ജുന ആദ്യം പ്രദര്‍ശനത്തിനെത്തിയത്. പിന്നീട് ലോക്ക് ഡൗണും കൊവിഡും മൂലം തിയേറ്ററുകള്‍ അടക്കുകയായിരുന്നു. എന്നാല്‍ വീണ്ടും ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ സിനിമ കാണാന്‍ നായകനില്ലായെന്നതാണ് ആരാധകരെയും സിനിമാപ്രേമികളെയും ഒരു പോലെ സങ്കടത്തിലാക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി സര്‍ജ മരിച്ചത്. ശിവ തേജസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ശിവാര്‍ജ്ജുന. ഫാമിലി- ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശിവ എന്ന കഥാപാത്രത്തെയാണ് ചിരു അവതരിപ്പിച്ചിരിക്കുന്നത്. അമൃത അയ്യങ്കാര്‍ ആണ് നായിക. 2004ല്‍ പുറത്തിറങ്ങിയ ഗിരി എന്ന തമിഴ് ചിത്രത്തിന്‍റെ കന്നട റീമേക്കാണ് ശിവാര്‍ജ്ജുന. അര്‍ജുന്‍ സര്‍ജ, ദിവ്യ സ്പന്ദന, റീമാ സെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 'വീണ്ടും വരുന്നു' എന്ന അടിക്കുറിപ്പോടെയാണ് മേഘ്‌ന സിനിമയുടെ റീ റിലീസ് വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.