കേരളം

kerala

ETV Bharat / sitara

അച്ഛനെ വിളിച്ച് മേഘ്‌നയുടെ മകന്‍.. വീഡിയോ വൈറല്‍ - Meghna Raj back to film

Chiranjeevi Sarja son viral video: അച്ഛന്‍ ചിരഞ്ജീവിയെ വിളിച്ച്‌ മേഘ്‌ന രാജിന്‍റെ മകന്‍ റയാന്‍ രാജ്‌ സര്‍ജ. 'എന്‍റെ സണ്‍ഷൈന്‍' എന്ന ക്യാപ്‌ഷനോടു കൂടിയാണ് മേഘ്‌ന വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്‌.

Chiranjeevi Sarja son viral video  അച്ഛനെ വിളിച്ച് മേഘ്‌നയുടെ മകന്‍  Meghna Raj shares son video  Meghna Raj life after Chiranjeevi's death  Meghna Raj back to film  Chiranjeevi Sarja son Rayaan video
അച്ഛനെ വിളിച്ച് മേഘ്‌നയുടെ മകന്‍.. വീഡിയോ വൈറല്‍

By

Published : Feb 26, 2022, 3:21 PM IST

Chiranjeevi Sarja son viral video: അച്ഛന്‍ ചിരഞ്ജീവിയെ വിളിച്ച്‌ മേഘ്‌ന രാജിന്‍റെ മകന്‍ റയാന്‍ രാജ്‌ സര്‍ജ. മകന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും മേഘ്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്‌. ഇപ്പോഴിതാ റയാന്‍റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്‌.

Meghna Raj shares son video:'എന്‍റെ സണ്‍ഷൈന്‍' എന്ന ക്യാപ്‌ഷനോടു കൂടിയാണ് മേഘ്‌ന വീഡിയോ ആരാധകര്‍ക്കായി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്‌. റയാന്‍ പപ്പയെന്നും ദാദയെന്നും വിളിക്കുന്ന വീഡിയോ ആണ് മേഘ്‌ന ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്‌. പപ്പ, ദാദ എന്ന്‌ മേഘ്‌ന പറയുന്നത്‌ കേട്ട്‌ കുഞ്ഞു റയാനും ഏറ്റു പറയുന്നതാണ് വീഡിയോയില്‍.

എത്ര കണ്ടാലും മതിവരാത്ത അമ്മയുടെയും മകന്‍റെയും ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പങ്കുവച്ച്‌ നിമിഷ നേരം കൊണ്ട്‌ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി നല്ല കമന്‍റുകളും വീഡിയോക്ക്‌ ലഭിച്ചിട്ടുണ്ട്‌. 'എത്ര കണ്ടാലും മതിവരുന്നില്ല', 'കണ്ണു നിറഞ്ഞു പോവുന്നു', 'എന്തൊരു ക്യൂട്ടാണ് റയാന്‍', 'മകന്‍റെ വിളി കേള്‍ക്കാന്‍ ചീരു കൂടി ഉണ്ടായിരുന്നെങ്കില്‍' എന്നിങ്ങനെയാണ് ആരാധകരുടെ കമന്‍റുകള്‍.

തെന്നിന്ത്യന്‍ സിനിമാ മേഖലയെ മാത്രമല്ല, മലയാള സിനിമാ മേഖലയെയും ഏറെ സങ്കടത്തിലാഴ്‌ത്തിയ വിയോഗമായിരുന്നു കന്നഡ താരം ചിരഞ്ജീവിയുടേത്‌. 2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിക്കുന്നത്‌. അന്ന്‌ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. ഒക്‌ടോബര്‍ 22നാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്‌.

Meghna Raj life after Chiranjeevi's death: ചിരഞ്ജീവിയുടെ വിയോഗ ശേഷം മകന്‌ വേണ്ടിയാണ് താരം ജീവിതത്തിലേയ്‌ക്ക്‌ തിരികെയെത്തിയത്‌. ചീരു ആഗ്രഹിച്ച പോലെയാണ് മേഘ്‌ന തന്‍റെ മകനെ വളര്‍ത്തുന്നത്‌. ചീരു ഇല്ലെങ്കിലും മേഘ്‌നയ്‌ക്ക്‌ പിന്തുണയുമായി ഇന്ത്യന്‍ സിനിമാ മേഖലയും പ്രേക്ഷകരും എപ്പോഴും മേഘ്‌നക്കൊ‌പ്പമുണ്ട്‌.

Meghna Raj back to film: റയാന്‍റെ ജനന ശേഷം മേഘ്‌ന വീണ്ടും അഭിനയത്തില്‍ സജീവമായി. നവാഗതനായ വിശാല്‍ സംവിധായകനായ ത്രില്ലര്‍ ചിത്രത്തിലൂടെ രണ്ട്‌ വര്‍ഷത്തിന് ശേഷമാണ് മേഘ്‌ന അഭിനയ ലോകത്തേയ്‌ക്ക്‌ തിരികെയെത്തുന്നത്‌. ചിരഞ്ജീവിയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച ഈ മടങ്ങി വരവില്‍ മേഘ്‌നയ്‌ക്ക്‌ മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്‌.

Also Read: സിനിമയില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കി സാമന്ത ; നടിക്ക് ചാമ്പ്യന്‍സ്‌ ഓഫ്‌ ചേഞ്ച്‌ തെലങ്കാന പുരസ്‌കാരം

ABOUT THE AUTHOR

...view details