തെന്നിന്ത്യയില്‍ മാസ് പ്രകടനങ്ങള്‍ കാഴ്ചവെച്ച് ആരാധകരെ കൈയിലെടുക്കുന്ന തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ ഏറ്റവും പുതിയ സിനിമയാണ് ആചാര്യ. പ്രതീക്ഷകള്‍ വനോളം ഉയര്‍ത്തി സിനിമയുടെ ആദ്യ ടീസര്‍ താരത്തിന്‍റെ മകന്‍ രാം ചരണ്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ വഴി പുറത്തിറക്കി. ദൃശ്യവിരുന്നായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. രാം ചരണിന്‍റെ ശബ്ദത്തിന്‍റെ അകമ്പടിയോടെയാണ് ചിരഞ്ജീവിയുെട കഥാപാത്രമായ ആചാര്യ ആദ്യം ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.
'ആചാര്യ'യായി ചിരഞ്ജീവി, ടീസര്‍ പുറത്തുവിട്ട് രാം ചരണ്‍ - ചിരഞ്ജീവി ആചാര്യ സിനിമ
കൊണ്ടേല പ്രൊഡക്ഷന്‍ കമ്പനിയും മാറ്റിനി എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേര്‍ന്നാണ് ആചാര്യ നിര്‍മിച്ചിരിക്കുന്നത്. കൊരട്ടല ശിവയാണ് സംവിധായകന്‍. രാം ചരണും സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
ക്ഷേത്രവും പഴയൊരു ഗ്രാമവും എല്ലാം ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മികവുറ്റ ആക്ഷന്‍ രംഗങ്ങളാലും സിനിമ സമ്പന്നമായിരിക്കുമെന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്. കൊണ്ടേല പ്രൊഡക്ഷന്‍ കമ്പനിയും മാറ്റിനി എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേര്‍ന്നാണ് ആചാര്യ നിര്‍മിച്ചിരിക്കുന്നത്. കൊരട്ടല ശിവയാണ് സംവിധായകന്‍. രാം ചരണും സിനിമയുടെ ഭാഗമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിദ്ധ എന്ന കഥാപാത്രത്തെയാണ് രാം ചരണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഇനിയും ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലാത്ത സിനിമയുടെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. കാജള്‍ അഗര്‍വാള്‍, സോനു സൂദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവാണ് ആചാര്യക്കായി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.