കവിയും നോവലിസ്റ്റുമായ വൈരമുത്തുവിന് ഡോക്‌ടറേറ്റ് നല്‍കുന്നതിനെതിരെ ഗായിക ചിന്മയി ശ്രീപാദ. മീ ടൂ വിവാദത്തിൽ പെട്ട വൈരമുത്തുവിന് ചെന്നൈ എസ്ആര്‍എം യൂണിവേഴ്‌സിറ്റിയാണ് ഡോക്‌ടറേറ്റ് നല്‍കി ആദരിക്കുന്നത്. താനുൾപ്പടെ ഒമ്പത് സ്ത്രീകള്‍ അദ്ദേഹത്തിനെതിരെ ലൈംഗികാരോപണവുമായി എത്തിയിട്ടും അയാൾക്ക് ആദരം നൽകുകയാണ്. പകരം താനാണ് തഴയപ്പെട്ടതെന്നും ചിന്മയി ട്വീറ്റിൽ പറയുന്നു.
'സീരിയൽ മൊളസ്റ്ററി'നാണോ ഡോക്‌ടറേറ്റെന്ന് ചിന്മയി ശ്രീപാദ
കവിയും നോവലിസ്റ്റുമായ വൈരമുത്തുവിന് എസ്ആര്‍എം യൂണിവേഴ്‌സിറ്റി ഡോക്‌ടറേറ്റ് നല്‍കി ആദരിക്കുന്നതിനെതിരെയാണ് ഗായിക ചിന്മയി ശ്രീപാദ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
വൈരമുത്തുവിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡോക്‌ടറേറ്റ് നൽകുമെന്ന യൂണിവേഴ്‌സിറ്റിയുടെ ക്ഷണക്കത്തും ട്വീറ്റിൽ ചിന്മയി ഉൾപ്പെടുത്തിയിട്ടുണ്ട്. "രാഷ്‌ട്രീയത്തിലെയും സിനിമയിലെയും പ്രമുഖര്‍ക്കൊപ്പം അയാൾ വേദി പങ്കിടുന്നു, വിദേശയാത്രകള്‍ നടത്തുന്നു. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒരു ചെറിയ നീക്കം പോലും നടത്തിയിട്ടില്ല. മനോഹരമായ രാജ്യം, മനോഹരമായ ജനത," എന്നും ചിന്മയി ട്വീറ്റ് ചെയ്‌തിട്ടുണ്ട്. 'സീരിയൽ മൊളസ്റ്റർ' ആവാൻ അയാൾ സ്വീകരിച്ച മാർഗത്തിനും കൊടുക്കണമൊരു ഡോക്‌ടറേറ്റ് എന്നും ട്വീറ്റിന് കമന്‍റായി ചിന്മയി ശ്രീപാദ കുറിക്കുന്നു.