കേരളം

kerala

ETV Bharat / sitara

Chinese kids watching Minnal Murali : 'മിന്നല്‍ മുരളി'യെ കണ്ട്‌ പൊട്ടിച്ചിരിച്ച് ചൈനീസ്‌ കുട്ടികള്‍ - 'മിന്നല്‍ മുരളി'യെ കണ്ട്‌ പൊട്ടിച്ചിരിച്ച് ചൈനീസ്‌ കുട്ടികള്‍

Chinese kids watching Minnal Murali : മലയാളികള്‍ മാത്രമല്ല, ചൈനക്കാരും 'മിന്നല്‍ മുരളി' ആസ്വദിക്കുകയാണ്

Minnal Murali  Chinese kids watching Minnal Murali  'മിന്നല്‍ മുരളി'യെ കണ്ട്‌ പൊട്ടിച്ചിരിച്ച് ചൈനീസ്‌ കുട്ടികള്‍  Minnal Murali shares Chinese students watching video
Chinese kids watching Minnal Murali : 'മിന്നല്‍ മുരളി'യെ കണ്ട്‌ പൊട്ടിച്ചിരിച്ച് ചൈനീസ്‌ കുട്ടികള്‍

By

Published : Jan 5, 2022, 1:16 PM IST

Minnal Murali : മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ടൊവിനോ തോമസ്‌-ബേസില്‍ ജോസഫ്‌ ചിത്രമാണ് 'മിന്നല്‍ മുരളി'. പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച സിനിമ റിലീസ്‌ കഴിഞ്ഞും തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

Chinese kids watching Minnal Murali : മലയാളികള്‍ മാത്രമല്ല, ചൈനക്കാരും 'മിന്നല്‍ മുരളി' ആസ്വദിക്കുകയാണ്. ചൈനയിലെ കുട്ടികള്‍ 'മിന്നല്‍ മുരളി'യെ കണ്ട്‌ പൊട്ടിച്ചിരിക്കുന്ന ഒരു വീഡിയോ ബേസില്‍ ജോസഫ്‌ ആരാധകര്‍ക്കായി ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഈ വീഡിയോ തന്‍റെ ഈ ദിവസം മനോഹരമാക്കി എന്നായിരുന്നു അടിക്കുറിപ്പ്.

Minnal Murali shares Chinese students watching video : ബേസില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയ്ക്ക്‌ താഴെ നിരവധി പേര്‍ പോസിറ്റീവ്‌ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 'കേരളത്തിന്‍റെ രാജമൗലി ആകും ബേസില്‍' എന്ന് അതിലൊരാള്‍ കുറിച്ചു. 'മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും അഭിമാന നിമിഷം', 'മലയാള സിനിമയുടെ ഭാവി ബേസില്‍ ജോസഫിനെ പോലെ ഉള്ളവരുടെ കയ്യില്‍ സുരക്ഷിതം ആയിരിക്കും..' തുടങ്ങി നിരവധി കമന്‍റുകളാണ് വീഡിയോക്ക്‌ ലഭിച്ചിരിക്കുന്നത്.

പ്രധാനമായും മലയാളത്തിലൊരുങ്ങിയ ചിത്രം തമിഴ്‌, തെലുങ്ക്‌, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബര്‍ 24ന്‌ നെറ്റ്‌ഫ്ലിക്‌സിലൂടെ റിലീസ്‌ ചെയ്യുകയായിരുന്നു.'മിന്നല്‍ മുരളി'യുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്‌റ്റാര്‍ എന്ന നിലയിലേയ്‌ക്ക്‌ ടൊവിനോ തോമസിന്‍റെ താരമൂല്യവും ഉയര്‍ന്നിട്ടുണ്ട്. 'മിന്നല്‍ മുരളി'യുടെ വന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Also Read : സ്‌റ്റൈലിഷ്‌ ലുക്കില്‍ ദീപിക പദുകോണ്‍

ABOUT THE AUTHOR

...view details