മൊയ്തീനിന്‍റെയും കാഞ്ചനമാലയുടെയും അതിമനോഹര പ്രണയം തിരശ്ശീലയില്‍ എത്തിച്ച് ഹിറ്റാക്കി തീര്‍ത്ത സംവിധായകന്‍ ആര്‍.എസ് വിമല്‍ വീണ്ടുമെത്തുന്നു മറ്റൊരു പ്രണയ കാവ്യവുമായി. ചെത്തി മന്ദാരം തുളസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, റിദ്ദി കുമാര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനത്തിന്‍റെ ടീസര്‍ നടന്‍ നിവിന്‍ പോളി പുറത്തിറക്കി. വീഴുമീ എന്ന് തുടങ്ങുന്ന ഗാനത്തിന് റഫീഖ് അഹമ്മദ് വരികള്‍ എഴുതിയിരിക്കുന്നു. സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. വിപിന്‍ ലാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സണ്ണിവെയ്നിനെ നായകനാക്കി ആര്‍.എസ് വിമലിന്‍റെ പ്രണയകാവ്യം; മഞ്ഞുപെയ്യിച്ച് സോങ് ടീസര്‍ - റഫീഖ് അഹമ്മദ്
വീഴുമീ എന്ന് തുടങ്ങുന്ന ഗാനത്തിന് റഫീഖ് അഹമ്മദ് വരികള്‍ എഴുതിയിരിക്കുന്നു. ഗോവിന്ദ് വസന്ത സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തില്‍ സണ്ണി വെയ്ന്‍, റിദ്ദി കുമാര്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്

സണ്ണിവെയ്നിനെ നായകനാക്കി ആര്‍.എസ് വിമലിന്‍റെ പ്രണയകാവ്യം; മഞ്ഞുപെയ്യിച്ച് സോങ് ടീസര്‍
സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും. ചെത്തി മന്ദാരം തുളസിയുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസര്‍ പുറത്തിറങ്ങിയതോടെ മനോഹരമായ മറ്റൊരു പ്രണയചിത്രമാകും ചെത്തി മന്ദാരം തുളസി എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ വര്‍ഷം നിരവധി സിനിമകളാണ് സണ്ണി വെയ്നിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിയാന്‍ വിക്രം കേന്ദ്രകഥാപാത്രമാകുന്ന മഹാവീര്‍ കര്‍ണയാണ് ആര്‍.എസ് വിമലിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.