'ചമയങ്ങളുടെ സുല്‍ത്താന്‍', മലയാളത്തിന്‍റെ നടനവിസ്‌മയം മമ്മൂട്ടിയുടെ ജീവിതകഥ വിവരിക്കുന്ന ഡോക്യുമെന്‍ററി പുറത്തിറങ്ങി. സിനിമയെ സ്വപ്‌നം കാണാൻ പഠിപ്പിച്ച ഇതിഹാസത്തിനോടുള്ള ആദരസൂചകമായാണ് സാനി യാസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്. നടി അനു സിത്താരയാണ് മെഗാസ്റ്റാറിന്‍റെ സിനിമാമോഹങ്ങളും ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ യാത്രയും വിവരിച്ച ഡോക്യുമെന്‍ററി അവതരിപ്പിച്ചിരിക്കുന്നത്. ഷഹനീര്‍ ബാബുവിന്‍റെ ശബ്‌ദ വിവരണവും ഡോക്യുമെന്‍ററിയുടെ അവതരണത്തെ മനോഹരമാക്കുന്നു.
'ചമയങ്ങളുടെ സുല്‍ത്താന്‍'; മമ്മൂട്ടിക്ക് ആദരവേകി ഡോക്യുമെന്‍ററി - shahaneer babu
സാനി യാസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഡോക്യുമെന്‍ററിയിൽ മമ്മൂട്ടിയുടെ അഭിനയജീവതവും അതിലേക്കുള്ള യാത്രയുമാണ് വിവരിക്കുന്നത്
!['ചമയങ്ങളുടെ സുല്‍ത്താന്‍'; മമ്മൂട്ടിക്ക് ആദരവേകി ഡോക്യുമെന്‍ററി mamooty documentary ചമയങ്ങളുടെ സുല്‍ത്താന്‍ മമ്മൂട്ടി ഡോക്യുമെന്‍ററി സാനി യാസ് അനു സിത്താര ഷഹനീര്‍ ബാബു ഷഹനീര്‍ ബാബു mammootty documentary anu sithara mammootty shahaneer babu sani yaas](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8191169-thumbnail-3x2-chamayam.jpg)
ചമയങ്ങളുടെ സുല്‍ത്താന്‍
സിനിമയെ കണ്ണുകളോടെ മാത്രം കാണാതെ, ഹൃദയം കൊണ്ട് സ്വപ്‌നം കണ്ട മമ്മൂക്ക, ആലോചനകൾക്കിടം കൊടുക്കാത്ത പരിശ്രമങ്ങളാൽ വിജയം കരസ്ഥമാക്കിയ കഥയാണ് ദൃശ്യാവിഷ്‌കരണത്തിലൂടെ പറയുന്നത്. സുമേഷ് സോമസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും സരയു മോഹന്‍ വരികളും ഒരുക്കിയിരിക്കുന്നു. ലിന്‍റോ കുര്യനാണ് എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത്. സിനാന്‍ ചത്തോലി, വിഷ്ണു പ്രസാദ് എന്നിവരാണ് ഡോക്യുമെന്‍ററിയുടെ ഛായാഗ്രഹകർ. സഫ സാനി, വൈശാഖ് സി. വടക്കേവീട് എന്നിവരാണ് ചമയങ്ങളുടെ സുൽത്താന്‍റെ നിർമാണം.