78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ്‌വിക് ബോസ്‌മാനെയാണ് തെരഞ്ഞെടുത്തത്. 'മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ബ്ലാക്ക് പാന്തര്‍ താരത്തിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ചാഡ്‌വിക്കിന്‍റെ അസാന്നിധ്യത്തില്‍ ഭാര്യ സിമോന്‍ ലെഡ്വാര്‍ഡാണ് ഗോള്‍ഡന്‍ ഗ്ലോബ് ഏറ്റുവാങ്ങിയത്. നിറകണ്ണുകളോടെയുള്ള സിമോനിന്‍റെ മറുപടി പ്രസംഗം പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരുടെ കണ്ണുകളെയും ഈറനണിയിച്ചു. മൂന്ന് വർഷത്തോളമായി വൻകുടൽ കാൻസര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ബോസ്‌മാൻ 2020 ഓഗസ്റ്റ് 28ന് ആണ് അന്തരിച്ചത്. ബ്ലാക്ക് പാന്തറായി എത്തി ലോകമെമ്പാടുമുള്ള ആരാധക ഹൃദയംകവര്‍ന്ന ചാഡ്‌വിക്കിന്‍റെ പെട്ടന്നുള്ള വിയോഗം കോടിക്കണക്കിന് ആരാധകരെയാണ് സങ്കടത്തിലാഴ്ത്തിയത്.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ നൊമ്പരമായി ചാഡ്‌വിക് ബോസ്‌മാന്‍ - Chadwick Boseman Wife
ചാഡ്‌വിക്കിന്‍റെ അസാന്നിധ്യത്തില്‍ ഭാര്യ സിമോന്‍ ലെഡ്വാര്‍ഡാണ് ഗോള്‍ഡന്‍ ഗ്ലോബ് ഏറ്റുവാങ്ങിയത്. നിറകണ്ണുകളോടെയുള്ള സിമോനിന്‍റെ മറുപടിപ്രസംഗം പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരുടെ കണ്ണുകളെയും ഈറനണിയിച്ചു
ചാഡ്‌വിക്ക് അവസാനമായി അഭിനയിച്ച 'മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം' എന്ന സിനിമ ഇക്കഴിഞ്ഞ ഡിസംബര്‍ 18 മുതല്‍ നെറ്റ്‌ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നുണ്ട്. ഓഗസ്റ്റ് വിൽസന്‍റെ അവാർഡ് നേടിയ ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോര്‍ജ്.സി.വൂള്‍ഫാണ് ചിത്രത്തിന്‍റെ സംവിധായകന്‍. വിയോള ഡേവിസാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലീവി എന്ന കഥാപാത്രത്തെയാണ് ചാഡ്‌വിക്ക് ബോസ്‌മാന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വംശീയത, സംഗീതം, ബന്ധങ്ങൾ, വര്‍ണ വിവേചനം എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്.