തൊണ്ണൂറുകളിലെ മലയാളത്തിന്‍റെ റൊമാന്‍റിക് ഹീറോയും തമിഴകത്തെ റൊമാന്‍റിക് ഹീറോയും ഒന്നിക്കുന്ന ചിത്രമാണ് ഒറ്റ്. മലയാളത്തിലും തമിഴിലും റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
തീവണ്ടി ചിത്രത്തിന്‍റെ സംവിധായകൻ പി.ഫെല്ലിനിയാണ് ഒറ്റ് സംവിധാനം ചെയ്യുന്നത്. തമിഴിൽ ചിത്രം രണ്ടങ്കം എന്ന പേരിൽ പുറത്തിറങ്ങും. ദേവരാഗത്തിന് കാൽ നൂറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് സ്വാമിയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കുന്ന ചിത്രം കൂടിയാണിത്. എസ്.സജീവ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ വിജയ്‌യും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അപ്പു എൻ. ഭട്ടതിരിയുമാണ്. സുഭാഷ് കരുൺ ആണ് കലാസംവിധായകൻ. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ഒറ്റ് നിര്‍മിക്കുന്നത്.