കേരളം

kerala

ETV Bharat / sitara

പാര്‍വതി ചിത്രം വര്‍ത്തമാനത്തിന്‍റെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് - പാര്‍വതി തിരുവോത്ത് വര്‍ത്തമാനം സിനിമ വാര്‍ത്തകള്‍

മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയാണ് ഇനി ചിത്രത്തിന് അനുമതി നല്‍കേണ്ടത്. സഖാവിന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‌ത സിനിമ കൂടിയാണ് വര്‍ത്തമാനം

Parvathi movie varthamanam release news  movie varthamanam release news  Censor board blocks Parvathi movie varthamanam  വര്‍ത്തമാനം സിനിമ റിലീസ്  വര്‍ത്തമാനം സിനിമ വാര്‍ത്തകള്‍  പാര്‍വതി തിരുവോത്ത് വര്‍ത്തമാനം സിനിമ വാര്‍ത്തകള്‍  പാര്‍വതി തിരുവോത്ത് വാര്‍ത്തകള്‍
പാര്‍വതി ചിത്രം വര്‍ത്തമാനത്തിന്‍റെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

By

Published : Dec 27, 2020, 7:07 PM IST

പാർവതി തിരുവോത്തിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‌ത വര്‍ത്തമാനം സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ചിത്രമായ 'വർത്തമാനം' ജെഎന്‍യു വിദ്യാര്‍ഥി സമരവും കാശ്മീര്‍ വിഭജനവുമെല്ലാമാണ് ചര്‍ച്ച ചെയ്യുന്നത്. ഇത് തന്നെയാണ് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയാണ് ഇനി ചിത്രത്തിന് അനുമതി നല്‍കേണ്ടത്. സഖാവിന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‌ത സിനിമ കൂടിയാണ് വര്‍ത്തമാനം. റോഷന്‍ മാത്യുവാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, നിര്‍മല്‍ പാലാഴി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഴകപ്പനാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്‍റെയും വിശാല്‍ ജോണ്‍സന്‍റെയും വരികള്‍ക്ക് രമേശ് നാരായണനും ഹിഷാം അബ്ദുള്‍ വഹാബുമാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ബിജിബാലാണ്‌ പശ്ചാത്തല സംഗീതം. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details