രാത്രിയില്‍ ജോലി കഴിഞ്ഞ് വരവെ ഒരു യുവാവില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം പങ്കുെവച്ച് പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്റിന്‍. ഓൺലൈൻ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ആളാണ് തന്നെ ശല്യം ചെയ്തതെന്നും അസാനിയ പറയുന്നു. ഒപ്പം യുവാവിന്‍റെ ബൈക്ക് നമ്പര്‍ അടക്കം അസാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നീട് പങ്കുവച്ച മറ്റൊരു കുറിപ്പില്‍ ബൈക്കിന്‍റെ ഉടമയുടെ പേരും അസാനിയ വെളിപ്പെടുത്തി.
അശ്ലീല കമന്‍റ്, യുവാവിനെതിരെ പരാതിയുമായി സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് - ഓൺലൈൻ ഡെലിവറി ബോയ്
ഓൺലൈൻ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ആളാണ് തന്നെ ശല്യം ചെയ്തതെന്നും അസാനിയ നസ്റിന്‍ വ്യക്തമാക്കി
അശ്ലീലം നിറഞ്ഞ കമന്‍റ്, യുവാവിനെതിരെ പരാതിയുമായി സെലിബ്രിറ്റി സ്റ്റൈലിസ്റ്റ്
ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അസാനിയക്ക് ഈ മോശം അനുഭവം ഉണ്ടായത്. സംഭവത്തിന്‍റെ വീഡിയോയും അസാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അസാനിയയുടെ പരാതിയില്‍ ഓൺലൈൻ കമ്പനി മറുപടിയുമായി എത്തി. പരാതി അന്വേഷിക്കുമെന്നും കർശനമായ നടപടി എടുക്കുമെന്നും അസാനിയയുടെ കുറിപ്പിന് താഴെ ഇവർ കുറിച്ചിട്ടുണ്ട്.
Last Updated : Jul 15, 2020, 8:12 PM IST