മുപ്പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് മലയാളത്തിലെ മുതിര്‍ന്ന താര ജോഡികളായ സുരേഷ് കുമാറും മേനകയും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായി നടന്ന വിവാഹ വാര്‍ഷികാഘോഷത്തിന്‍റെ ഫോട്ടോകള്‍ മകളും നടിയുമായ കീര്‍ത്തി സുരേഷ് പങ്കുവെച്ചു. മൂത്തമകള്‍ രേവതിയും ഭര്‍ത്താവ് നിധിനും തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന വിവാഹ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു.
വിവാഹവാര്‍ഷികം ആഘോഷമാക്കി സുരേഷ് കുമാര്‍ -മേനക ജോഡി - സുരേഷ് കുമാറും മേനകയും
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായി നടന്ന വിവാഹ വാര്‍ഷികാഘോഷത്തിന്‍റെ ഫോട്ടോകള്‍ മകളും നടിയുമായ കീര്‍ത്തി സുരേഷ് പങ്കുവെച്ചു.
![വിവാഹവാര്‍ഷികം ആഘോഷമാക്കി സുരേഷ് കുമാര്‍ -മേനക ജോഡി menaka and suresh kumar celebrated 33 wedding anniversary celebrity couples menaka and suresh kumar celebrated 33 wedding anniversary സുരേഷ് കുമാര്‍-മേനക ജോഡി 33 ആം വിവാഹവാര്‍ഷികം കീര്‍ത്തി സുരേഷ് സുരേഷ് കുമാറും മേനകയും രേവതി കലാമന്ദിര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8592017-236-8592017-1598613807647.jpg)
രേവതി കലാമന്ദിര്‍ എന്ന ബാനറില്‍ 'അച്ഛനെയാണെനിക്കിഷ്ടം' എന്ന സിനിമ നിര്‍മിച്ചുകൊണ്ടാണ് നിര്‍മാണ രംഗത്തേക്ക് സുരേഷ് കുമാര്‍ പ്രവേശിക്കുന്നത്. പിന്നീട് നിരവധി ഹിറ്റുകള്‍ സുരേഷിന്‍റെ നിര്‍മാണത്തില്‍ പിറന്നിട്ടുണ്ട്. നല്ലൊരു നടന്‍ കൂടിയാണ് സുരേഷ് കുമാര്‍. എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു മേനക, 1987ല്‍ സുരേഷുമായുള്ള വിവാഹത്തെതുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനിന്നു. പിന്നീട് നീണ്ട ഇടവേളക്ക് ശേഷം ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും അഭിനയരംഗത്ത് സജീവമായി. താരദമ്പതികള്‍ക്ക് നിരവധി പേര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.