കേരളം

kerala

ETV Bharat / sitara

ജീവിതത്തിലെ ബൊമ്മിയുടെ ബേക്കറിക്ക് 25 വയസ്‌; ആശംസയറിയിച്ച് ക്യാപ്റ്റൻ ഗോപിനാഥ് - bommi bakery news

തന്‍റെ ജീവിത പങ്കാളിയുടെ ബേക്കറി കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ സന്തോഷം ക്യാപ്റ്റൻ ജി.ആർ ഗോപിനാഥ് ട്വിറ്ററിൽ പങ്കുവെച്ചു.

entertainment news  ജീവിതത്തിലെ ബൊമ്മിയുടെ ബേക്കറിക്ക് 25 വയസ് വാർത്ത  ആശംസയറിയിച്ച് ക്യാപ്റ്റൻ ഗോപിനാഥ് വാർത്ത  ക്യാപ്റ്റൻ ജി.ആർ ഗോപിനാഥ് വാർത്ത  ബൺ വേൾഡ് ഐയ്യങ്കർ ബേക്കറി ബൊമ്മി വാർത്ത  captain gopinath wife's 25th bakery anniversary news  soorari potru film news  bommi bakery news  bhargavi bakery news
ജീവിതത്തിലെ ബൊമ്മിയുടെ ബേക്കറിക്ക് 25 വയസ്‌

By

Published : Nov 26, 2020, 8:48 PM IST

ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്‍റെ സ്വപ്‌നങ്ങൾക്ക് ആകാശത്തിലും അതിരുകളില്ലായിരുന്നു. എയർ ഡക്കാൻ സംരഭത്തിലൂടെ ഇന്ത്യയിൽ ബജറ്റ് എയർലൈൻസ് എന്ന ആശയം പ്രാവർത്തികമാക്കിയ എയർ ഡെക്കാൻ സ്ഥാപകന്‍റെ സ്വപ്‌നങ്ങൾക്കും പ്രയത്‌നങ്ങൾക്കും ഭാര്യ ഭാർഗവിയും കരുത്തേകി ഒപ്പം നിന്നു.

ജി.ആർ ഗോപിനാഥിനെയും ഭാർഗവിയെയും മാരനായും ബൊമ്മിയായും സുധാ കൊങ്ങര സൂര്യയിലൂടെയും അപർണാ ബാലമുരളിയിലൂടെയും പരിചയപ്പെടുത്തിയപ്പോൾ സൂരരൈ പോട്ര് എന്ന ചിത്രം കാണികൾക്ക് പ്രചോദനം കൂടിയായി മാറുകയായിരുന്നു. സിനിമ കണ്ടവർ ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അഭിനന്ദിക്കുക മാത്രമല്ല ചെയ്‌തത്, എയർ ഡെക്കാൻ സ്ഥാപകൻ ജി.ആർ ഗോപിനാഥ് ആരാണെന്ന് ഗൂഗിളിൽ തിരഞ്ഞു. അങ്ങനെ ചിത്രത്തിന് ശേഷം ചരിത്രമറിയാതിരുന്നവർക്കും ഇന്ത്യയുടെ വ്യോമഗതാഗത മേഖലയിൽ വിപ്ലവം സൃഷ്‌ടിച്ച ക്യാപ്റ്റൻ ജി.ആർ ഗോപിനാഥ് ഹീറോയായി. ജീവിത പങ്കാളിയുടെ സ്വപ്‌നസാക്ഷാത്കരത്തിനും, ഒപ്പം തന്‍റെ ലക്ഷ്യത്തിനും വേണ്ടി പ്രയത്‌നിച്ച ഭാർഗവിയും ക്യാപ്‌റ്റനെ പോലെ പ്രചോദനമായി മാറി.

സ്വന്തമായൊരു ബേക്കറി ഉണ്ടാക്കുക എന്നതായിരുന്നു ഭാർഗവിയുടെ ലക്ഷ്യം. വിമാനത്തിന്‍റെ ചിറകുകളേറി ഗോപിനാഥിന്‍റെ സ്വപ്‌നങ്ങൾ പറന്നപ്പോൾ കേക്കുകളുടെ രുചി ഒരുക്കുന്നതിലായിരുന്നു ഭാർഗവിയുടെ ശ്രദ്ധ. തന്‍റെ പ്രിയപ്പെട്ട ജീവിത പങ്കാളിയുടെ ബേക്കറിയുടെ 25-ാം വാർഷിക ദിനത്തിൽ ഭാർഗവിക്ക് പ്രശംസയറിയിച്ച ക്യാപ്‌റ്റന്‍റെ ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്. ബൺ വേൾഡ് ഐയ്യങ്കർ ബേക്കറി കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയതായും സ്വപ്‌നങ്ങളെ പിന്തുടർന്ന ജീവിതപങ്കാളിക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും ജി.ആർ ഗോപിനാഥ് ട്വിറ്ററിൽ കുറിച്ചു.

ABOUT THE AUTHOR

...view details