കേരളം

kerala

ETV Bharat / sitara

സഹപ്രവര്‍ത്തകര്‍ക്ക് സഹായവുമായി സീ യൂ സൂണ്‍ അണിയറ പ്രവര്‍ത്തകര്‍ - c u Soon crew

പത്ത് ലക്ഷം രൂപയാണ് സംവിധായകൻ മഹേഷ് നാരായണനും, നടൻ ഫഹദ് ഫാസിലും ചേര്‍ന്ന് ഫെഫ്‌ക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബി. ഉണ്ണികൃഷ്ണന് കൈമാറിയത്.

ഫെഫ്‌കക്ക് ധനസഹായം കൈമാറി സീ യൂ സൂണ്‍ അണിയറപ്രവര്‍ത്തകര്‍  ധനസഹായം കൈമാറി സീ യൂ സൂണ്‍ അണിയറപ്രവര്‍ത്തകര്‍  ഫെഫ്‌കക്ക് ധനസഹായം  ഫെഫ്‌ക വാര്‍ത്തകള്‍  c u Soon crew hand over funding to Fefka  c u Soon crew  malayalam film c u Soon
സഹപ്രവര്‍ത്തകരെ സഹായിക്കാനായി ഫെഫ്‌കക്ക് ധനസഹായം കൈമാറി സീ യൂ സൂണ്‍ അണിയറപ്രവര്‍ത്തകര്‍

By

Published : Oct 5, 2020, 1:37 PM IST

Updated : Oct 5, 2020, 2:24 PM IST

എറണാകുളം: കൊവിഡും ലോക്ക് ഡൗണും മൂലം സിനിമാ മേഖലയിലെ ദിവസവേതനക്കാരായ നിരവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. പലര്‍ക്കും ദൈനംദിന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത്തരക്കാരെ സഹായിക്കാനായി തങ്ങളുടെ സിനിമയുടെ വിജയത്തില്‍ നിന്നും ലഭിച്ച പണത്തിന്‍റെ ചെറിയൊരു പങ്ക് ഫെഫ്‌കക്ക് കൈമാറിയിരിക്കുകയാണ് സീ യൂ സൂണ്‍ അണിയറ പ്രവര്‍ത്തകര്‍. പത്ത് ലക്ഷം രൂപയാണ് സംവിധായകൻ മഹേഷ് നാരായണനും, നടൻ ഫഹദ് ഫാസിലും ചേര്‍ന്ന് ഫെഫ്‌ക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബി.ഉണ്ണികൃഷ്ണന് കൈമാറിയത്.

അതിജീവനത്തിന്‍റെ ഈ കാലത്ത് സഹജീവികളോട് കാട്ടിയ സ്‌നേഹത്തിന് സീ യൂ സൂണ്‍ ടീമിന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ നന്ദി അറിയിച്ചു. സെപ്റ്റംബർ 1ന് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസായ സീ യൂ സൂൺ വലിയ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു. ലോക്ക്ഡൗൺ സമയത്തെ പരിമിതികളിൽ നിന്ന്‌ കൊണ്ട്‌ പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച സിനിമയായിരുന്നു സീ യൂ സൂണ്‍. ഛായാഗ്രഹണത്തിൽ വെർച്വൽ സിനിമാട്ടോഗ്രാഫി എന്ന പുതിയ ആശയവും ഈ സിനിമ പരിചയപ്പെടുത്തി.

Last Updated : Oct 5, 2020, 2:24 PM IST

ABOUT THE AUTHOR

...view details