കേരളം

kerala

ETV Bharat / sitara

Suga's first health update to fans : 'ദയവായി ആശങ്കപ്പെടരുത്‌'; കൊവിഡിന് ശേഷം ആദ്യ കുറുപ്പുമായി ബിടിഎസ്‌ താരം - Covid hits BTS actors

Suga's first health update to fans : കൊവിഡ്‌ പോസിറ്റീവിന്‌ ശേഷം ആദ്യ ആരോഗ്യ കുറുപ്പുമായി ബിടിഎസ്‌ താരം സുഗ. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ആരോഗ്യ പോസ്‌റ്റുമായി താരം എത്തിയിരിക്കുന്നത്.

BTS actor Suga  Suga shares first post after Covid positive  Suga's first health update to fans  ആദ്യ ആരോഗ്യ കുറുപ്പുമായി ബിടിഎസ്‌ താരം സുഗ  Suga's first health update to fans  Covid hits BTS actors  BTS Jungkook dating with South Korean actor
Suga's first health update to fans : 'ദയവായി ആശങ്കപ്പെടരുത്‌'; കൊവിഡ്‌ പോസിറ്റീവിന്‌ ശേഷം ആദ്യ കുറുപ്പുമായി ബിടിഎസ്‌ താരം

By

Published : Dec 28, 2021, 4:27 PM IST

Suga shares first post after Covid positive : ലോകമെമ്പാടും ആരാധകരുള്ള സൗത്ത്‌ കൊറിയന്‍ മ്യൂസിക്‌ ബാന്‍ഡായ ബിടിഎസ്‌ താരങ്ങള്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ച വിവരം ആശങ്കയോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ കൊവിഡ്‌ പോസിറ്റീവായ ശേഷം ആരോഗ്യ നിലയെ കുറിച്ചുള്ള ആദ്യ പോസ്‌റ്റുമായി എത്തിയിരിക്കുകയാണ് ബിടിഎസ്‌ താരം സുഗ. ആരാധകരോട്‌ ആശങ്കപ്പെടേണ്ടതില്ലെന്നാണ് താരം പറയുന്നത്.

Suga's first health update to fans : 'ഞാന്‍ പൂര്‍ണമായും ആരോഗ്യവാനാണ്. ദയവായി അമിതമായി ആശങ്കപ്പെടരുത്‌.' -ഇപ്രകാരമാണ് സുഗ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. എത്രയും വേഗം അസുഖം ഭേദമാകട്ടെ എന്നും മറ്റുമുള്ള കമന്‍റുകളാണ് താരത്തന്‍റെ ഈ കുറുപ്പിന് ആരാധകര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ആര്‍എം, ജിന്‍ എന്നിവരുടെ ആരോഗ്യത്തില്‍ ആശങ്ക അറിയിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Covid hits BTS actors : വിദേശത്ത്‌ നിന്നും തിരിച്ചെത്തിയ ബിടിഎസ്‌ താരങ്ങള്‍ക്ക്‌ കൊവിഡാണെന്ന് രണ്ട്‌ ദിനം മുമ്പാണ് അവരുടെ മാനേജ്‌മെന്‍റ്‌ ഏജന്‍സി അറിയിച്ചത്. ആര്‍എം, ജിന്‍ എന്നിവര്‍ ശനിയാഴ്‌ച വൈകിട്ടും, സുഗ വെള്ളിയാഴ്‌ചയുമാണ് കൊവിഡ്‌ 19 ടെസ്‌റ്റിന്‌ വിധേയരായത്.

ഏജന്‍സികള്‍ പറഞ്ഞ പ്രകാരം, ആര്‍എമ്മിന്‌ പ്രത്യേകിച്ച്‌ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍ ചെറിയ പനിയുടെ രൂപത്തില്‍ ജിന്നിന് ചില ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. സ്വന്തം വീട്ടിലാണിപ്പോള്‍ ജിന്‍ ചികിത്സയില്‍ കഴിയുന്നത്. അതുപോലെ രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന സുഗയും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം സ്വന്തം വീട്ടില്‍ സ്വയം രക്ഷയ്‌ക്കുള്ള ചികിത്സയിലാണിപ്പോള്‍.

ഏഴ്‌ പേര്‍ അടങ്ങിയ മ്യൂസിക്‌ ബാന്‍ഡാണ് ബിടിഎസ്‌. ജെ-ഹോപ്‌, ജങ്‌കുക്ക്‌, വി, ജിമിന്‍ എന്നിവരാണ് ബിടിഎസിലെ മറ്റ്‌ താരങ്ങള്‍.

BTS Jungkook dating with South Korean actor : കഴിഞ്ഞ ദിവസം ജങ്‌കുക്കിനെ ചുറ്റിപറ്റി ചില അപവാദങ്ങള്‍ പ്രചരിച്ചിരുന്നു. സൗത്ത് കൊറിയന്‍ താരം ലീ യൂ ബിയുമായി ജങ്‌കുക്ക്‌ ഡേറ്റിംഗിലാണെന്നാണ് താരത്തെ കുറിച്ചുള്ള അപവാദങ്ങള്‍ പ്രചരണങ്ങള്‍.

Also Read :Best malayalam songs 2021: മലയാള സിനിമയിലെ 5 മികച്ച പാട്ടുകള്‍

ABOUT THE AUTHOR

...view details