കേരളം

kerala

ETV Bharat / sitara

ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ടൈറ്റില്‍ അനൗണ്‍സ്‌മെന്‍റ് ടാഗ് നേട്ടം സ്വന്തമാക്കി 'ബ്രോ ഡാഡി' - mohanlal bro daddy

മോഹൻലാലിനൊപ്പം പൃഥ്വിരാജ് ഒരു മുഴുനീള കഥാപാത്രമായി ബ്രോ ഡാഡിയില്‍ അഭിനയിക്കും. കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്തും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്

ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ടൈറ്റ്‌ അനൗണ്‍സ്‌മെന്‍റ് ടാഗ്  മോഹന്‍ലാല്‍ പൃഥ്വിരാജ് വാര്‍ത്തകള്‍  മോഹന്‍ലാല്‍ വാര്‍ത്തകള്‍  ബ്രോ ഡാഡി സിനിമ  സംവിധായകന്‍ പൃഥ്വിരാജ്  എമ്പുരാന്‍ സിനിമ  BroDaddy Is Now Most Tweeted Title Announcement Tag  BroDaddy Title Announcement Tag  BroDaddy related news  mohanlal bro daddy  prithviraj mohanlal bro daddy
ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ടൈറ്റ്‌ അനൗണ്‍സ്‌മെന്‍റ് ടാഗ് എന്ന നേട്ടം പൃഥ്വിയുടെ 'ബ്രോ ഡാഡി'ക്ക്

By

Published : Jun 19, 2021, 1:36 PM IST

പേര് പ്രഖ്യാപിച്ചപ്പോഴെ പൃഥ്വിരാജിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭത്തെ തേടി റെക്കോര്‍ഡുകള്‍ എത്തുന്നു. താരരാജാവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വി സംവിധാനം ചെയ്യാന്‍ പോകുന്ന ബ്രോ ഡാഡിയാണ് പുത്തന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ടൈറ്റില്‍ അനൗണ്‍സ്‌മെന്‍റ് ടാഗ് എന്ന നേട്ടമാണ് ബ്രോ ഡാഡിക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിന് മുകളില്‍ ട്വീറ്റുകളാണ് ബ്രോ ഡാഡിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പാണ് എമ്പുരാന് മുമ്പ് മറ്റൊരു സിനിമ കൂടി താന്‍ സംവിധാനം ചെയ്യാന്‍ പോവുകയാണ് പൃഥ്വി അറിയിച്ചത്. പിന്നാലെ താരം ടൈറ്റിലും പുറത്തുവിടുകയായിരുന്നു.

ബ്രോ ഡാഡിക്ക് പിന്നണിയില്‍

മോഹൻലാലിനൊപ്പം പൃഥ്വിരാജ് ഒരു മുഴുനീള കഥാപാത്രമായി ബ്രോ ഡാഡിയില്‍ അഭിനയിക്കും. കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്തും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്‍റെ തിരക്കഥയെഴുതുന്നത്. ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്‍റെ ഛായഗ്രാഹകൻ.

Also read:'ബ്രോ ഡാഡി'യെത്തുന്നു; പൃഥ്വിയും ലാലേട്ടനും വീണ്ടും വെള്ളിത്തിരയിൽ

ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കലാണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം.ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇത്. ചിത്രീകരണം ഉടൻ തുടങ്ങുമെന്നും പൃഥ്വിരാജ് ടൈറ്റില്‍ പ്രഖ്യാപിച്ച് കൊണ്ട് കുറിച്ചു.

Also read:കൊവിഡ് ചട്ടങ്ങൾ പാലിച്ച് സംവിധാനം; മകളുടെ കഥക്കൊപ്പം പുതിയ സിനിമയുടെ സൂചനയുമായി പൃഥ്വിരാജ്

ABOUT THE AUTHOR

...view details