കേരളം

kerala

ETV Bharat / sitara

'അന്ന്‌ ജഗതിക്ക്‌ ഒരു പണി കൊടുത്തു, ഇന്ന്‌ എട്ടിന്‍റെ പണി തിരിച്ചു കിട്ടി' - 'ബ്രോ ഡാഡി' ട്രോളുകള്‍

Bro Daddy trolls: 'ബ്രോ ഡാഡി' റിലീസായത്‌ മുതല്‍ ചിത്രത്തിന്‍റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. ഇപ്പോള്‍ 'ബ്രോ ഡാഡി' ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്‌.

Bro Daddy trolls  'ബ്രോ ഡാഡി' ട്രോളുകള്‍  അന്ന്‌ ജഗതിക്ക്‌ ഒരു പണി കൊടുത്തു
'അന്ന്‌ ജഗതിക്ക്‌ ഒരു പണി കൊടുത്തു, ഇന്ന്‌ എട്ടിന്‍റെ പണി തിരിച്ചു കിട്ടി'

By

Published : Jan 27, 2022, 1:52 PM IST

Bro Daddy trolls: മോഹന്‍ലാല്‍ പൃഥ്വിരാജ്‌ കൂട്ടുകെട്ടിലൊരുങ്ങിയ 'ബ്രോ ഡാഡി' കഴിഞ്ഞ ദിവസമാണ് പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. റിലീസായത്‌ മുതല്‍ 'ബ്രോ ഡാഡി' വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. ഇപ്പോള്‍ 'ബ്രോ ഡാഡി'യിലെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്‌.

ബ്രോ ഡാഡി ട്രോള്‍
ബ്രോ ഡാഡി ട്രോള്‍

ചിത്രത്തില്‍ ലാലു അലക്‌സിന്‍റെ കഥാപാത്രത്തെ കളിയാക്കികൊണ്ടുള്ള ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്‌. കുര്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാലു അലക്‌സ്‌ അവതരിപ്പിക്കുന്നത്‌. കുര്യന്‍ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള അബദ്ധത്തിന്‍റെ രംഗങ്ങളാണ് ട്രോളുകള്‍ക്ക്‌ വഴിതുറന്നത്‌.

ബ്രോ ഡാഡി ട്രോള്‍
ബ്രോ ഡാഡി ട്രോള്‍

ബ്രോ ഡാഡിയില്‍ പൃഥ്വിയുടെ കഥാപാത്രം കാരണം ലാലു അലക്‌സിന്‍റെ ഷര്‍ട്ടില്‍ കറി വീഴുകയും, അതെത്ര അലക്കിയിട്ടും പോകാത്തതിനെ തുടര്‍ന്ന്‌ അദ്ദേഹത്തിന് പട്ടായയില്‍ നിന്നും കൊണ്ടു വന്ന ഒരു ഷര്‍ട്ട്‌ ധരിക്കേണ്ടി വരികയും ചെയ്യുന്നതാണ് രംഗം. ഈ രംഗത്തെ ട്രോളര്‍മാര്‍ അതിമനോഹരമായി ട്രോളിയിട്ടുണ്ട്‌.

ബ്രോ ഡാഡി ട്രോള്‍
ബ്രോ ഡാഡി ട്രോള്‍
ബ്രോ ഡാഡി ട്രോള്‍
ബ്രോ ഡാഡി ട്രോള്‍
ബ്രോ ഡാഡി ട്രോള്‍

ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. മോഹന്‍ലാലിന്‍റെ മകനായാണ് ചിത്രത്തില്‍ പൃഥ്വിരാജ്‌ വേഷമിടുന്നത്‌. ഈശോ ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ്‌ അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ നായികയായി കല്യാണി പ്രിയദര്‍ശനും വേഷമിടുന്നു. അന്ന എന്ന കഥാപാത്രത്തെ കല്യാണിയും അന്നമ്മ എന്ന കഥാപാത്രത്തെ മീനയുമാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ മീനയ്‌ക്ക്‌.

ബ്രോ ഡാഡി ട്രോള്‍
ബ്രോ ഡാഡി ട്രോള്‍
ബ്രോ ഡാഡി ട്രോള്‍

കനിഹ, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, ജഗദീഷ്‌, ലാലു അലക്‌സ്‌, ജാഫര്‍ ഇടുക്കി, നിഖില വിമല്‍, മല്ലിക സുകുമാരന്‍, കാവ്യ എം.ഷെട്ടി തുടങ്ങിയവരും 'ബ്രോ ഡാഡി'യില്‍ അണിനിരക്കുന്നു. ബിബിന്‍ മാളിയേക്കലിന്‍റെ തിരക്കഥയില്‍ പൃഥ്വിരാ‌ജിന്‍റെ സംവിധാനത്തില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. ദീപക്‌ ദേവ് ആണ് സംഗീത സംവിധാനം. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കും. എം ആര്‍ രാജകൃഷ്‌ണനാണ് ഓഡിയോഗ്രാഫി. അഖിലേഷ്‌ മോഹന്‍ എഡിറ്റിങും നിര്‍വഹിക്കും.

ABOUT THE AUTHOR

...view details