ഹാരിപോട്ടർ സീരീസ് സിനിമകളിലൂടെയും സ്കൈഫാൾ എന്ന വെബ് സീരീസിലൂടെയും ശ്രദ്ധേയയായ ബ്രീട്ടീഷ് നടി ഹെലന്‍ മക്‌റോറി അന്തരിച്ചു. 52 വയസായിരുന്നു. താരത്തിന്‍റെ ഭർത്താവും നടനുമായ ദമിയന്‍ ലൂയിസാണ് ട്വിറ്ററിലൂടെ ഹെലന്‍റെ വിയോഗം അറിയിച്ചത്.
കാന്‍സറുമായി പോരാടുകയായിരുന്ന ഹെലൻ മക്‌റോറിയുടെ മരണം വീട്ടില്‍ വച്ചായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ സമാധാനപരമായി ഹെലൻ മക്റോറി യാത്ര പറയുകയായിരുന്നുവെന്ന് ദമിയന്‍ ലൂയിസ് ട്വിറ്ററിൽ പറഞ്ഞു.