മലയാള സിനിമ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തെലുങ്ക് റീമേക്ക് ഉമാ മഹേശ്വര ഉഗ്ര രൂപസ്യയിലൂടെ മലയാളികള്‍ക്കും സൗത്ത് ഇന്ത്യന്‍ സിനിമാ ആ്വദാകര്‍ക്കും സുപരിചിതനായ സത്യ ദേവിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഗോഡ്സെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഗോപി ഗണേഷ് പട്ടാഭിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് സത്യ ദേവ് ഗോപിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. ബ്ലഫ് മാസ്റ്റേഴ്‌സിലാണ് ഇരുവരും ആദ്യം ഒന്നിച്ചത്. സി.കെ സ്ക്രീന്‍സ് ബാനറില്‍ സി.കല്യാണാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വെങ്കിടേഷ് മഹ എന്ന സംവിധായകനാണ് മഹേഷിന്‍റെ പ്രതികാരം സത്യദേവിനെ നായകനാക്കി തെലുങ്കില്‍ റീമേക്ക് ചെയ്‌തത്. ചിത്രത്തിലെ നായകൻ സത്യദേവ് കാഞ്ചരന മികച്ച പ്രകടനമാണ് അതിഭാവുകത്വമില്ലാതെ കാഴ്‌ചവെച്ചത്.
തെലുങ്ക് യുവതാരം സത്യദേവിന്‍റെ പുതിയ സിനിമ 'ഗോഡ്സെ' - Satya Dev Turns Godse
ഗോപി ഗണേഷ് പട്ടാഭിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് സത്യ ദേവ് ഗോപിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്

തെലുങ്ക് യുവതാരം സത്യദേവിന്‍റെ പുതിയ സിനിമ ഗോഡ്സെ
2011ല്‍ പുറത്തെത്തിയ പ്രഭാസ് നായകനായ മിസ്റ്റർ പെർഫക്ടിറ്റിലൂടെയാണ് സത്യ ദേവിന്‍റെ സിനിമാപ്രവേശം. അതിൽ പ്രഭാസിന്‍റെ സുഹൃത്തിന്‍റെ വേഷമായിരുന്നു. അതിനുശേഷം ചെയ്‌ത ചിത്രത്തിൽ നായകനായ മഹേഷ് ബാബുവിന്‍റെ സുഹൃത്തിന്‍റെ വേഷമായിരുന്നു. വില്ലനായും അഭിനയിച്ചിട്ടുണ്ട്. പുരി ജഗന്നാഥ് ഒരുക്കിയ ജ്യോതിലക്ഷ്മിയാണ് ജീവിതം മാറ്റിമറിച്ചത്. അതിൽ നായക കഥാപാത്രമായിരുന്നു. ചിത്രം നല്ല പ്രതികരണം നേടി.