മാർവെൽ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ ബ്ലാക്ക് വിഡോയെ കേന്ദ്രകഥാപാത്രമാക്കി വരുന്ന ഹോളിവുഡ് ചിത്രം ബ്ലാക്ക് വിഡോ ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.
ബ്ലാക്ക് വിഡോ ഇന്ത്യയിലെത്തുന്നു; ജൂലൈയിൽ റിലീസ് - black widow indian release news
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ ഒമ്പതിന് ബ്ലാക്ക് വിഡോ പ്രദർശനത്തിനെത്തും.
അയണ്‍ മാന്‍ 2, സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ കഥാപാത്രമാണിത്. എൻഡ് ഗെയിമിൽ മരണപ്പെട്ട കഥാപാത്രം വീണ്ടും തിരിച്ചെത്തുന്നത് ബ്ലാക്ക് വിഡോയുടെ പൂര്‍വകാലത്തിലൂടെ കഥ നീങ്ങുമ്പോഴാണ്.
സ്കാർലെറ്റ് ജോഹാൻസൺ ആണ് ബ്ലാക്ക് വിഡോയെ മികവുറ്റതാക്കി അവതരിപ്പിച്ചത്. മാർവൽ സ്റ്റുഡിയോസിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിന്നുള്ള പുതിയ ട്രെയിലർ റിലീസ് ചെയ്തുകൊണ്ടാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. "ഞാൻ ഒരു അവഞ്ചർ ആകുന്നതിന് മുമ്പ്, ഈ കുടുംബത്തിലെത്തുന്നതിന് മുമ്പ്... ഞാൻ കുറേ ജീവിതങ്ങളിലൂടെ കടന്നുപോയി" എന്ന് പറഞ്ഞാണ് ട്രെയിലർ തുടങ്ങുന്നത്. കേറ്റ് ഷോര്‍ട്‌ലന്‍ഡ് ആണ് ബ്ലാക്ക് വിഡോ സംവിധാനം ചെയ്യുന്നത്.