മാര്‍വെല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ പതിനെട്ടാമത്തെ സിനിമ... സിവില്‍ വാറില്‍ വന്നുപോയ ബ്ലാക്ക് പാന്തര്‍ കഥാപാത്രത്തെ കേന്ദ്രീകരിച്ച് സോളോ സിനിമ... അതും ഒരു കറുത്തവര്‍ഗക്കാരനെ നായകനാക്കി.... എല്ലാകൊണ്ടും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു 'ബ്ലാക്ക് പാന്തര്‍'. വലിയ പ്രതീക്ഷകളില്ലാത്തെ എത്തിയ സൂപ്പര്‍ ഹീറോ ചിത്രം... എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രി ബുക്കിങില്‍ ഏറ്റവും ടിക്കറ്റ് വിറ്റുപോയ കോമിക്ക് മൂവിയായി ബ്ലാക്ക് പാന്തര്‍ മാറി. നിരൂപകര്‍ക്കും മികച്ച അഭിപ്രായം...
വെറുമൊരു സൂപ്പര്‍ ഹീറോ ചിത്രമല്ല ബ്ലാക്ക് പാന്തര്‍, ഒരു പോരാളിയുടെ വിജയമാണ് - ചാഡ്‌വിക്ക് ബോസ്‌മാൻ
കാന്‍സര്‍ രോഗിയായായിരിക്കെയാണ് ചാഡ്‌വിക്ക് ബോസ്‌മാൻ ബ്ലാക്ക് പാന്തറിന് ജീവൻ നല്‍കിയത്.
![വെറുമൊരു സൂപ്പര്‍ ഹീറോ ചിത്രമല്ല ബ്ലാക്ക് പാന്തര്‍, ഒരു പോരാളിയുടെ വിജയമാണ് Black Panther Chadwick Boseman death special ബ്ലാക്ക് പാന്തര്‍ ബ്ലാക്ക് പാന്തര്‍ സിനിമ ചാഡ്‌വിക്ക് ബോസ്‌മാൻ Chadwick Boseman](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8607931-1002-8607931-1598711130942.jpg)
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വൈബ്രേനിയം അടങ്ങിയ ഉല്‍ക്ക ആഫ്രിക്കന്‍ രാജ്യത്ത് പതിക്കുന്നു. ഉൽക്കാശിലയ്ക്ക് വേണ്ടി അഞ്ച് ആഫ്രിക്കൻ ഗോത്രങ്ങൾ യുദ്ധത്തിന് പോയി. ഇവരിൽ ഒരു യോദ്ധാവ് ഔഷധച്ചെടി കഴിക്കാനിടയായി. അതോടെ അയാൾ അതിമാനുഷമായ കഴിവുകൾ നേടി. ഇയാളാണ് ആദ്യ ബ്ലാക്ക് പാന്തർ. ഇയാൾ ഗോത്രങ്ങളെ ഒരുമിപ്പിച്ച് വകാന്‍ഡ എന്നൊരു രാജ്യം രൂപീകരിച്ചു. ലോകത്തിൽ നിന്നും മറഞ്ഞിരിക്കുന്ന അല്ലെങ്കിൽ ഒറ്റപ്പെട്ടിരിക്കുന്ന ഒരു സാങ്കൽപ്പിക ആഫ്രിക്കൻ രാഷ്ട്രമാണ് വകാന്‍ഡ. സാങ്കേതികമായി മുന്നേറിയ രാജ്യം കൂടിയാണ് വകാന്‍ഡ. പിതാവിന്‍റെ മരണശേഷം ടിഷാല എന്നയാള്‍ ആഫ്രിക്കൻ രാജ്യമായ വകാന്‍ഡയിലേക്ക് മടങ്ങുന്നു. രാജ്യത്തിന്‍റെ കിരീടാവകാശി കൂടിയാണ് ടിഷാല. എന്നാൽ ടിഷാലയ്‌ക്കെതിരേ ശക്തനായൊരു എതിരാളി വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ ബ്ലാക്ക് പാന്തറെന്ന നിലയിലും രാജാവ് എന്ന നിലയിലും ടിഷാല പരീക്ഷിക്കപ്പെടുകയാണ്. ടിഷാല ഒരു സംഘർഷത്തിലേക്ക് കടക്കുമ്പോൾ അതു വകാന്‍ഡയെ മാത്രമല്ല... ലോകം മുഴുവൻ അപകടത്തിലാക്കുന്നു. പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ട് യുവരാജാവായ ടിഷാല തന്‍റെ സഖ്യകക്ഷികളെയും അനുയായികളെയും സംഘടിപ്പിച്ചും ശത്രുക്കളെ പരാജയപ്പെടുത്തി തന്‍റെ ജനതയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു.
മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സ് ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ചിത്രമായിരുന്നു ബ്ലാക്ക് പാന്തര്‍. മികച്ച തിരകഥയും, ആക്ഷന്‍ രംഗങ്ങളും, പശ്ചാത്തല സംഗീതവും ചേര്‍ന്ന മികച്ച കോമിക്ക് സിനിമ. അതേസമയം ബ്ലാക്ക് പാന്തര്‍ മറ്റ് കോമിക് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്‌തമാകുന്നത് സിനിമ പറയുന്ന രാഷ്ട്രീയം കൊണ്ടാണ്... ആൺകോയ്മ, കറുത്തവരുടെ രാഷ്ട്രീയ- സാമൂഹിക ജീവിതം, വംശീയ പ്രശ്‌നങ്ങൾ തുടങ്ങിയ ധാരാളം വിഷയങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുകയും പലതും നമ്മെ വീണ്ടും ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ഇതുവരെ സൃഷ്ടിക്കപ്പെട്ട സൂപ്പർ ഹീറോ കഥാപാത്രങ്ങൾക്ക് മുകളിലായി ബ്ലാക്ക് പാന്തറെ പലരും ഇരുത്തിയിട്ടുണ്ട്. ഓസ്കർ വേദിയിൽ തലയെടുപ്പോടെ നിൽക്കാനും ബ്ളാക്ക് പാന്തറിന് കഴിഞ്ഞിട്ടുണ്ട്. എല്ലാറ്റിനുമുപരിയാണ്.... കാന്‍സര്‍ രോഗിയായായിരിക്കെയാണ് ചാഡ്‌വിക്ക് ബോസ്‌മാൻ ബ്ലാക്ക് പാന്തറിന് ജീവൻ നല്‍കിയത് എന്നത്. തന്‍റെ സിനിമയോടുള്ള ആഗ്രഹത്തിനും അര്‍പ്പണബോധത്തിനും അർബുദത്തിന് പോലും തടസം സൃഷ്ടിക്കാന്‍ അവസരം നൽകാതെ ചാഡ്‌വിക്ക് പോരാടുകയായിരുന്നു. വകാന്‍ഡയിലെ ജനങ്ങൾക്ക് വേണ്ടി പോരാടിയ ശക്തനായ രാജാവിനെപ്പോലെ..... 'വകാന്‍ഡ ഫോര്‍ എവര്‍' എന്ന് ചാഡ്‌വിക്ക് സിനിമയില്‍ വിളിച്ച് പറയുമ്പോള്‍ അതൊരു പോരാളിയുടെ ശബ്ദം കൂടിയായി മാറുകയായിരുന്നു.... ആഗ്രഹിച്ചത് പൊരുതി നേടിയ ഒരു വിജയിയുടെ ശബ്ദം...