ലോസ് ഏഞ്ചൽസ്: ബ്ലാക്ക് പാന്തറിന്‍റെ രണ്ടാം ഭാഗത്തിൽ ചാഡ്‌വിക് ബോസ്‌മാന്‍റെ ഡിജിറ്റൽ ഡബിൾ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിക്ടോറിയ അലോൻസോ. 2018ൽ മാർവൽ സ്റ്റുഡിയോയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്‍റെ തുടർഭാഗത്തിൽ അന്തരിച്ച താരത്തിന്‍റെ ഡിജിറ്റൽ രൂപത്തെ ഉപയോഗിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നായകൻ ബോസ്‌മാന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ ബ്ലാക്ക് പാന്തർ 2 എങ്ങനെ പൂർത്തിയാക്കുമെന്നാണ് ആരാധകരുടെ സംശയം. എന്നാൽ, നടന്‍റെ ഡിജിറ്റൽ ഡബിളിലൂടെ ചിത്രം പൂർത്തിയാക്കുമെന്ന റിപ്പോർട്ടുകളെ നിർമാതാവ് അലോൻസോ നിരസിച്ചു.
'ബ്ലാക്ക് പാന്തർ 2'വിൽ ചാഡ്‌വിക് ബോസ്‌മാന്‍റെ ഡിജിറ്റൽ ഡബിൾ ഉപയോഗിക്കില്ല - അലോൻസോ വാർത്ത
ബ്ലാക്ക് പാന്തർ 2വിൽ അന്തരിച്ച ചാഡ്‌വിക് ബോസ്‌മാന്‍റെ ഡിജിറ്റൽ രൂപത്തെ ഉപയോഗിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ വാർത്ത ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിക്ടോറിയ അലോൻസോ നിരസിച്ചു.
!['ബ്ലാക്ക് പാന്തർ 2'വിൽ ചാഡ്‌വിക് ബോസ്‌മാന്‍റെ ഡിജിറ്റൽ ഡബിൾ ഉപയോഗിക്കില്ല Black Panther 2 Black Panther Marvel ബ്ലാക്ക് പാന്തർ2 ചാഡ്‌വിക് ബോസ്‌മാൻ ഡിജിറ്റൽ ഡബിൾ ഉപയോഗിക്കില്ല വാർത്ത not using digital double news ബ്ലാക്ക് പാന്തറിന്‍റെ രണ്ടാം ഭാഗം വാർത്ത എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിക്ടോറിയ അലോൻസോ വാർത്ത മാർവൽ സ്റ്റുഡിയോ വാർത്ത അലോൻസോ വാർത്ത black panther 2 news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9562808-689-9562808-1605536297495.jpg)
"ഇല്ല. ഒരു ചാഡ്‌വിക് മാത്രമേയുള്ളൂ. അവൻ ഇപ്പോൾ ഞങ്ങളുടെ കൂടെയില്ല. ദുഃഖകരമെന്ന് പറയട്ടെ, നമ്മുടെ രാജാവ് കഥയിൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും വിടപറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തിൽ കഥ എങ്ങനെ തുടരണമെന്നതിൽ തീരുമാനമെടുക്കാൻ സമയമെടുക്കും. ചാഡ്‌വിക് ഒരു അതിശയകരമായ മനുഷ്യൻ മാത്രമായിരുന്നില്ല. അഞ്ച് വർഷത്തിനിടെ അയാളുമായുള്ള ഓരോ ദിവസവും, അയാളുടെ കഥാപാത്രവും, ഒരോ നിമിഷവും ചരിത്രമായിരുന്നു," വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ വിക്ടോറിയ അലോൻസോ പറഞ്ഞു. ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ മികച്ച ചിത്രത്തിന് അടക്കം ഏഴ് വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ സൂപ്പർഹീറോ ചിത്രമാണ് ബ്ലാക്ക് പാന്തർ. കഴിഞ്ഞ വർഷമാണ് ചിത്രത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ വരവിനെ നിർമാതാക്കൾ പ്രഖ്യാപിച്ചത്.