ദിവസങ്ങള്‍ക്ക് മുമ്പ് നീ സ്ട്രീമില്‍ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോള്‍ സിനിമയെ കുറിച്ച് ശോഭ സുരന്ദ്രന് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പുരോഗമനം എന്നാല്‍ വിശ്വാസ വിരുദ്ധതയാണെന്ന് തെളിയിക്കാനാണ് ഈ സിനിമ ശ്രമിച്ചിരിക്കുന്നത് എന്നാണ് ശോഭ സുരേന്ദ്രന് കുറിപ്പിലൂടെ പറയുന്നത്. ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാന്‍ സിനിമയെടുക്കുമ്പോള്‍ പോലും ശരണം വിളികള്‍ പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമനത്തെ ചിലര്‍ മനസിലാക്കിയിരിക്കുന്നതെന്നും ഈ കൂട്ടര് തന്നെയല്ലേ വിശ്വാസ സംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി കുലസ്ത്രീകള്‍ എന്ന് വിളിച്ചത് എന്നും അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത് എന്നും ശോഭ സുരേന്ദ്രന് കുറിപ്പിലൂടെ ചോദിച്ചു.
-
ഭാരത സംസ്കൃതിയുടെ എണ്ണമറ്റ കാലത്തെ ചരിത്രം പരിശോധിച്ചാൽ ഈ നാടിന്റെ സാമൂഹ്യ മൈത്രിക്ക് കാരണമായത് ഹൈന്ദവ സംസ്കാരത്തിന്റെ...
Posted by Sobha Surendran on Monday, 18 January 2021
'ഭാരത സംസ്കൃതിയുടെ എണ്ണമറ്റ കാലത്തെ ചരിത്രം പരിശോധിച്ചാല്‍ ഈ നാടിന്റെ സാമൂഹ്യ മൈത്രിക്ക് കാരണമായത് ഹൈന്ദവ സംസ്കാരത്തിന്റെ ആതിഥ്യ മര്യാദയും ഉള്‍ക്കൊള്ളല്‍ മനോഭാവവുമാണ്. നമ്മുടെ നാട്ടില്‍ വന്നവരെയെല്ലാം കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു നാം. നമ്മുടെ പാരമ്പര്യത്തില്‍ ഉറച്ച് നില്ക്കുമ്പോള് തന്നെ, അവരില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടത് നാം ഉള്‍ക്കൊണ്ടിട്ടുണ്ട്. പഠിക്കേണ്ടത് പഠിച്ചിട്ടുണ്ട്. ആ സാമൂഹ്യ ജൈവപ്രക്രിയയാണ് ഇന്നിന്റെ ലോകത്തെ ഇത്ര പുരോഗമനപരമാക്കിയത്.