വിവാദങ്ങൾ അവസാനിക്കുന്നില്ല, വിമർശനങ്ങളും. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം നടത്തിയ സിനിമാതാരങ്ങളെ വിമർശിച്ച ബിജെപി നേതാവ് സന്ദീപ് വാര്യർക്ക് റിമ രംഗത്ത് വന്നിരുന്നു. റിമ കല്ലിങ്കലിന്‍റെ മറുപടിക്ക് പിന്നാലെ സന്ദീപ് വിണ്ടും ഫേസ്‌ബുക്കിലൂടെ എത്തിയിരിക്കുകയാണ്. "റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം." സന്ദീപ് റിമയുടെ മറുപടിയെ പരിഹസിച്ചു.
നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്: റിമക്ക് മറുപടിയുമായി വീണ്ടും സന്ദീപ് - Rima Kallingal
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രരതിഷേധം നടത്തിയ സിനിമക്കാരെ മൈക്കും ആൾക്കൂട്ടവും കണ്ട് രാഷ്‌ട്രീയ അഭിപ്രായം നടത്തുന്നവരെന്ന് പറഞ്ഞുകൊണ്ട് സന്ദീപ് നേരത്തെ വിമര്‍ശിച്ചിരുന്നു.
സന്ദീപ്
'നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്സ്' എന്ന ടൈറ്റിലിലൂടെ മോഹൻലാലിന്‍റെ ചിത്രവും പങ്കുവച്ച് സന്ദീപ് വാര്യർ ഷെയർ ചെയ്‌ത മറ്റൊരു പോസ്റ്റിൽ "ലാലേട്ടൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്," എന്നാണ് കുറിച്ചിരിക്കുന്നത്.