ഒടിടി റിലീസിന് മുന്നോടിയായി 'ഹലാല്‍ ലവ് സ്റ്റോറി'യിലെ പുതിയ വീഡിയോ ഗാനം എത്തി - Bismillah Video Song
ബിസ്മില്ലാ എന്ന ഗാനം ഈണം നല്‍കി ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. മുഹ്സിന്‍ പരാരിയുടേതാണ് വരികള്‍
![ഒടിടി റിലീസിന് മുന്നോടിയായി 'ഹലാല്‍ ലവ് സ്റ്റോറി'യിലെ പുതിയ വീഡിയോ ഗാനം എത്തി Bismillah Video Song Halal Love Story Shahabaz Aman ഒടിടി റിലീസിന് മുന്നോടിയായി 'ഹലാല്‍ ലവ് സ്റ്റോറി'യിലെ പുതിയ വീഡിയോ ഗാനം എത്തി 'ഹലാല്‍ ലവ് സ്റ്റോറി'യിലെ പുതിയ വീഡിയോ ഗാനം എത്തി Bismillah Video Song Halal Love Story Shahabaz Aman](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9175486-468-9175486-1602685069030.jpg)
ഒടിടി റിലീസിനൊരുങ്ങുന്ന സക്കറിയ ചിത്രം ഹലാൽ ലൗ സ്റ്റോറിയിലെ ബിസ്മില്ല എന്ന ഗാനം പുറത്തിറങ്ങി. ഹലാൽ ലൗ സ്റ്റോറിക്ക് സംഗീതം പകരുന്നത് ഷഹബാസ് അമാൻ, റെക്‌സ് വിജയൻ, ബിജി ബാൽ എന്നിവരാണ്. ചിത്രം ഒക്ടോബർ 15ന് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്‌ത് തുടങ്ങും. ബിസ്മില്ലാ എന്ന ഗാനം ഈണം നല്‍കി ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. മുഹ്സിന്‍ പരാരിയുടേതാണ് വരികള്‍. പപ്പായ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പാർവതി തിരുവോത്തിനൊപ്പം ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, സൗബിൻ ഷാഹിർ, ഗ്രേസ് ആന്‍റണി, ഷറഫുദ്ധീൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. മുഹ്‌സിന്‍ പരാരിയും, സക്കറിയയും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ പ്രമേയം. ചിത്രത്തിന്‍റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും എല്ലാം വലിയ ജനപ്രീതി ലഭിച്ചിരുന്നു.