കേരളം

kerala

By

Published : Mar 6, 2020, 4:41 PM IST

ETV Bharat / sitara

ബാലുവിന്‍റെയും നീലുവിന്‍റെയും 'കെമിസ്ട്രി' ഇനി ബിഗ് സ്ക്രീനില്‍

ബിജു സോപാനവും നിഷ സാരംഗും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം ലെയ്കയുടെ ഫസ്റ്റ്ലുക്ക് നടന്‍ മമ്മൂട്ടി പുറത്തിറക്കി

biju sopanam, nisha saragh movie laika first look released  ബാലുവിന്‍റെയും നീലുവിന്‍റെയും 'കെമിസ്ട്രി' ഇനി ബിഗ് സ്ക്രീനില്‍ കാണാം  ബിജു സോപാനം  നിഷ സാരംഗ്  ലെയ്ക  ഉപ്പും മുളക്  biju sopanam  nisha saragh  laika first look released
ബാലുവിന്‍റെയും നീലുവിന്‍റെയും 'കെമിസ്ട്രി' ഇനി ബിഗ് സ്ക്രീനില്‍ കാണാം

ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് നടന്‍ ബിജു സോപാനവും നടി നിഷ സാരംഗും. ഇരുവരുടെയും 'കെമിസ്ട്രി' പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതുമാണ്. ഇഷ്ടജോഡി വെള്ളിത്തിരയിലേക്ക് എത്തുകയാണ് ലെയ്ക എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയിലൂടെ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പുറത്തിറക്കി. ബിജുവും നിഷയും പ്രധാന കഥാപാത്രങ്ങളാകുന്ന ലെയ്ക സംവിധാനം ചെയ്യുന്നത് നവാഗതനായ അഷാദ് ശിവരാമനാണ്. കഥയും സംവിധായകന്‍റേത് തന്നെയാണ്. മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററില്‍ ഒരു നായക്കുട്ടിയെയും കാണാം.

വിപിഎസ് ആന്‍റ് സണ്‍സ് മീഡിയായുടെ ബാനറില്‍ ഡോ.ഷംനാദ് ,ഡോ.രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ രാജുവായി ബിജു സോപാനം എത്തുമ്പോള്‍ ഭാര്യ വിമലയെ നിഷാ സാരംഗ് അവതരിപ്പിക്കുന്നു. ഇവരുടെ വീട്ടിലെ നായയാണ് ലെയ്ക്ക. റഷ്യ ബഹിരാകാശത്തേക്കയച്ച ലെയ്ക്ക എന്ന നായയുടെ പിന്തുടര്‍ച്ചക്കാരനെന്ന് അവകാശപ്പെടുന്ന നായയാണ് ഇത്. ഇവരെ ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്.

സുധീഷ്, വിജിലേഷ്, നാസര്‍, ഇന്ദ്രന്‍സ്, പാര്‍വണ, സേതുലക്ഷ്മി, സിബി ജോസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ABOUT THE AUTHOR

...view details